Connect with us

ദിലീപിന്റെ കഴിവുകള്‍ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

News

ദിലീപിന്റെ കഴിവുകള്‍ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ദിലീപിന്റെ കഴിവുകള്‍ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ഇന്നും തന്റെ താരസിംഹാസനത്തിന് ഒരിളക്കവും വരുത്താതെ യാത്ര തുടരുകയാണ് മമ്മൂട്ടി. തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയ വര്‍ഷമായിരുന്നു മമ്മൂട്ടിയെ സംബന്ധിച്ച് 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി പോയ വര്‍ഷം തന്റേതാക്കി മാറ്റി. തിയേറ്ററുകളില്‍ ആളെ നിറയ്ക്കാനും നിരൂപക പ്രശംസ നേടിയ സിനിമകളും കഥാപാത്രങ്ങളും ചെയ്യാനും മമ്മൂട്ടിയ്ക്ക് സാധിച്ചു.

നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയുടെ സ്വഭാവ രീതികള്‍ എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മമ്മൂട്ടിയുടെ അഭിമുഖങ്ങളും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. രസകരമായ മറുപടികള്‍ നല്‍കുന്ന മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നിരവധി പുതുമുഖ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും മമ്മൂട്ടി അവസരം കൊടുക്കാറുണ്ട്. നിരവധി താരങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടും ഉണ്ട്.

മുമ്പൊരിക്കല്‍ സംവിധായകന്‍ ലാല്‍ ജോസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘വധു ഡോക്ടറാണ്’ എന്ന സിനിമ ചെയ്യുമ്പോഴേക്കും ഗസല്‍ എന്ന കമല്‍ സാറിന്റെ സിനിമ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ഈ ഒരു വര്‍ഷത്തിനുള്ളില്‍ എന്റെയും ദിലീപിന്റെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു. ഞാന്‍ മൂന്ന് സിനിമകളില്‍ അസോസിയേറ്റ് ഡയരക്ടറായി വര്‍ക്ക് ചെയ്തു.

സുദിനം, സര്‍ഗ വസന്തം, വധു ഡോക്ടറാണ്. ഈ മൂന്ന് സിനിമകളും കഴിഞ്ഞ് ഞാന്‍ കമല്‍ സാറിനൊപ്പം വീണ്ടും ജോയിന്‍ ചെയ്യുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയ്ക്കാണ്. വധു ഡോക്ടറാണ് എന്ന സിനിമ ഞാന്‍ ചെയ്യുമ്പോഴേക്കും ദിലീപ് മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ നായകനായി. ദിലീപ് എന്ന പേരില്‍ തന്നെ.

സുനില്‍ എന്ന ഡയറക്ടറാണ് സംവിധാനം ചെയ്യുന്നത്. റോബിന്‍ തിരുമലയും അന്‍സാര്‍ കലാഭവും ചേര്‍ന്ന് തിരക്കഥ എഴുതിയ ആ സിനിമയില്‍ മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം ആണ് ദിലീപിനെ കാസ്റ്റ് ചെയ്‌തെന്നാണ് എന്റെ അറിവ്. അതിന് കാരണം ആയത് സൈന്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയും ദിലീപുമാെക്കെ തമ്മിലുണ്ടായിരുന്ന റാപ്പോ ആണ്.

ദിലീപിന്റെ കഴിവുകള്‍ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു. മാനത്തെ കൊട്ടാരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഞാന്‍ മഴയെത്തും മുന്‍പേയില്‍ വന്ന് ജോയിന്‍ ചെയ്തു. ദിലീപും എന്റെ സെറ്റില്‍ ഇടയ്ക്ക് വരും. ഞാന്‍ മമ്മൂക്കയുമായി ആദ്യം വര്‍ക്ക് ചെയ്യുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയില്‍ ആണ്. അതിന്റെ ഷൂട്ടിംഗ് പാലക്കാട് ആയിരുന്നു.

ആ ഷൂട്ടിംഗിനിടെ മമ്മൂക്കയുമായി ഒരു അടുപ്പം ഉണ്ടായി. കമല്‍ സാറും ഞാനുമായുള്ള റിലേഷന്‍ഷിപ്പ് ഷൂട്ടിനിടെ മമ്മൂക്ക വാച്ച് ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ ഷൂട്ടിംഗിനിടെ വന്ന ദിലീപ് മമ്മൂക്കയോട് പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നമ്മള്‍ രണ്ട് പേരും ഒരുമിച്ചാണ് ക്രിസ്മസിന് ഏറ്റുമുട്ടാന്‍ പോവുന്നതെന്ന്.

മാനത്തെ കൊട്ടാരവും മഴയെത്തും മുന്‍പേയും ഹിറ്റ് ആയി. ആ ക്രിസ്മസ് എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ക്രിസ്മസ് ആയി. മഴയെത്തും മുന്‍പേ ഒരു വലിയ ഹിറ്റ് ആയി. കമല്‍ സാറിനും മമ്മൂക്കയ്ക്കും ശ്രീനിയേട്ടനും വലിയ പേര് നേടിക്കൊടുത്ത സിനിമ ആയിരുന്നു. ആനി എന്ന പുതുമുഖ നായിക അമ്മയാണെ സത്യം എന്ന സിനിമയ്ക്ക് ശേഷം വളരെ വ്യത്യസ്തമായ കഥാപാത്രം ചെയ്ത് പ്രിയങ്കരിയായി എന്നും ലാല്‍ ജോസ് പറഞ്ഞു.

അതേസമയം 2023 നും ഗംഭീര തുടക്കമിട്ടിരിക്കുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. നേരത്തെ ഐഎഫ്എഫ്‌കെയിലും കയ്യടി നേടിയിരുന്നു ചിത്രം. അശോകന്‍, രമ്യ പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ വില്ലന്‍ വിനയ് റായ് ആണ്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, അതിഥി രവി, സിദ്ധീഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top