Connect with us

ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍; അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍

News

ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍; അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍

ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍; അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അടൂരിന്റെ പല സിനിമകളും. സ്വയംവരം, കൊടിയേറ്റം, മതിലുകള്‍, വിധേയന്‍, നാല് പെണ്ണുങ്ങള്‍ തുടങ്ങിയ സിനിമകളെല്ലാം അടൂര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതാണ്.

അതേസമയം, അടുത്തിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സംവിധായകന്‍. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രതിഷേധങ്ങളില്‍ അടൂര്‍ നടത്തിയ പ്രതികരണങ്ങളും പരാമര്‍ശങ്ങളും മോഹന്‍ലാലിനെതിരെ നടത്തിയ ഗുണ്ടാ പരാമര്‍ശവും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചതുമെല്ലാം വിവാദങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

ദിലീപിനെതിരെ തെളിവുകളില്ലെന്ന് അഭിപ്രായപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി അതിജീവിതയായ നടിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയതേ ഏറെ വാര്‍ത്തയായിരുന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയായിരുന്നു അടൂരിന്റെ പരസ്യ പ്രതികരണം. അടൂരിനെപോലെയുള്ള ഒരാള്‍ ദിലീപിന്റെ ന്യായീകരണ സംഘത്തില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അതിജീവിതയുടെ സഹോദരന്‍ പറഞ്ഞത്.

കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരന്‍ വിമര്‍ശിച്ചു. കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന.

രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം’, എന്നും അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു.

പിന്നെ ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുവരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അടൂര്‍ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് പറയുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ദിലീപ് അനുകൂലി എന്ന നിലയില്‍ രാഹുല്‍ ഈശ്വര്‍ മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ ഒരുപാട് ആളുകള്‍ ദിലീപിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിന്തുണയ്ക്കാനും അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കാനും മുന്നോട്ട് വരുന്നതില്‍ ഒരു ദിലീപ് അനുകൂലി എന്ന നിലയില്‍ ഒരുപാട് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് അടൂര്‍ പറഞ്ഞിരുന്നെങ്കിലും അതിനും മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഡി ജി പിയായിരുന്ന ശ്രീലേഖ ഐ പി എസ്, മധു സര്‍, മലയാള സിനിമ തടവാടിന്റെ കാരണവരായ അടൂര്‍ ഗോപാലകൃഷ്ണന്‍, അഥവാ ഇതിഹാസ തുല്യനായ വ്യക്തിയെന്ന് ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ കൂടി ദിലീപ് നിരപരാധിയെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചറിവ് വന്നുവെന്ന് വേണ്ടേ മനസ്സിലാക്കാന്‍.

ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍ തന്നെയാണ്. അക്കാര്യം എനിക്ക് ക്രെഡിറ്റ് തന്നെയാണ്. ദിലീപിനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ഈ കേസിന്റെ നാള്‍വഴി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവും. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ ചെയ്തു. ഇപ്പോള്‍ ആ തര്‍ക്ക വിഷയത്തിലേയ്ക്ക് പോവുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന പൊതുജനങ്ങളുടെ ബോധ്യം കൂടിയാണ് അടൂര്‍ഗോപാലകൃഷ്ണന്‍. ഈ 83 വയസ്സായ ആള്‍ക്ക് ഇനിയെന്ത് നേടാനാണ് ദിലീപിനെ പിന്തുണയ്‌ക്കേണ്ടത്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഉള്‍ബോധ്യമാണ്. കേരള സമൂഹം അങ്ങനെ പതിയെ പതിയെ സത്യം തിരിച്ചറിഞ്ഞ് വരികയാണെന്ന് ദിലീപ് വിരോധികള്‍ മനസ്സിലാക്കണം.

നിയമപരമായി പറയുകയാണെങ്കില്‍, ഒരു വ്യക്തി അപരാധിയാണെന്ന് കോടതി പറയുന്നത് വരെ അദ്ദേഹം നിരപരാധിയാണ്. അതിന് മുമ്പ് തന്നെ ദിലീപ് തെറ്റുകാരനാണെന്ന് പറയുന്നത് നിയമപരമായി ശരിയല്ല. ദിലീപിനെതിരെ തെളിവുണ്ടെന്ന് എതിര്‍ക്കുന്നവര്‍ക്ക് എങ്ങനെ അറിയാം. ജഡ്ജിയുടെ കുടുംബത്തെ വരെ കേസിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്.

ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തെളിവുണ്ടെന്നും ജഡ്ജിക്ക് പോലും സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും അവരുടെ ഭര്‍ത്താവിന് വരെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് വരെ ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും പറഞ്ഞ് വെച്ചിട്ടുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരൊക്കെ ഇങ്ങനെ പറഞ്ഞ് പോയതെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

More in News

Trending

Recent

To Top