
News
എ ആര് മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്ത്തികേയന്; ആകാംക്ഷയോടെ ആരാധകര്‍
എ ആര് മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്ത്തികേയന്; ആകാംക്ഷയോടെ ആരാധകര്‍
Published on

തമിഴകത്ത് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്ത്തികേയന്. ഈ വര്‍ഷം നടന് നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. തമിഴകത്ത് ഒരു ഹിറ്റ് മേക്കറുടെ ചിത്രത്തിലും ശിവകാര്ത്തികേയന് നായകനാകുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്ത.
എ ആര് മുരുഗദോസിന്റെ ചിത്രത്തില്‍ ആദ്യമായി ശിവകാര്ത്തികേയന് നായകനാകുന്നുവെന്നതാണ് തമിഴകത്ത് നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്ത്തികേയന് നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു.
നടരാജന് തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്ത്തികേയന് തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജന് തമിഴ്നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. ശിവകാര്ത്തികേയന് നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിന്‍സ്’ എത്തിയത്. ശ്രീ വെങ്കടേശ്വരന് സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിന്‍സ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിന്‍സ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുെ്രെകന് താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക.
ശിവകാര്ത്തികേയന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാവീരനാ’യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മഡോണി അശ്വിന് ആണ് ശിവകാര്‍ത്തികേയന്റെ ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന് ആണ് ‘മാവീരന്’ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് . സംവിധായകന് എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ഭരത് ശങ്കര്‍ ആണ്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...