News
സൂര്യയ്ക്ക് പിന്നാലെ വിജയ് സേതുപതിയും; ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങള്‍ ഇങ്ങനെ
സൂര്യയ്ക്ക് പിന്നാലെ വിജയ് സേതുപതിയും; ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങള്‍ ഇങ്ങനെ
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാസ്സ് പീരീഡ് ഡ്രാമയായി ഒരുക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ിരിക്കുകയാണ്. ലിജോയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
സൂര്യയെ നായകനാക്കിയാവും അടുത്ത ചിത്രമൊരുക്കുകയെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ സൂര്യയ്ക്ക് ശേഷം വിജയ് സേതുപതിക്കുമൊപ്പം ചിത്രം ചെയ്യുമെന്നാണ് പുതിയ പ്രചാരണം.
ലിജോ സൂര്യയെ കണ്ട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം നടനില്‍ നിന്ന് അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വിജയ് സേതുപതിയുമായി ചിത്രം ചെയ്യുമെന്നും സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍ പറഞ്ഞു.
നടന്മാരുടെയും സംവിധായകന്റെയും നിലവിലുള്ള പ്രൊജെക്ടുകള്‍ക്ക് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ലിജോ ജോസ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.
‘വാടിവാസല്‍’, ‘സൂര്യ 42’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോള്‍. വിജയ് സേതുപതി തന്റെ ആദ്യ വെബ് സീരീസായ ‘ഫാര്‍സി’യുടെയും ‘മൈക്കല്‍’ എന്ന ചിത്രത്തിന്റെയും റിലീസിനായി കാത്തിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഹിന്ദിയില്‍ ‘ജവാന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.