
News
പത്താന് എത്താന്‍ ദിവസങ്ങള്‍ മാത്രം; ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് നീക്കം ചെയ്ത് ചെന്നൈ മള്‍ട്ടിപ്ലക്സ്
പത്താന് എത്താന്‍ ദിവസങ്ങള്‍ മാത്രം; ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് നീക്കം ചെയ്ത് ചെന്നൈ മള്‍ട്ടിപ്ലക്സ്

ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പത്താന്’. റിലീസിന് മുന്നേ തന്നെ വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും ചിത്രം പാത്രമായിരുന്നു. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുകയാണ്.
ഒട്ടുമിക്ക പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്നേദിവസം റിലീസിന് എത്തുന്നുണ്ട്. വാര്‍ത്തയില്‍ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ ഒരു മള്‍ട്ടിപ്ലക്സില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായാണ് വിവരം.
ചിത്രത്തിലെ ആദ്യ ഗാനം ‘ബേഷരം റംഗ്’ റിലീസ് ആയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനരംഗത്തില്‍ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.
‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി.
എന്നാല്‍ ചെന്നൈയില്‍ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് ഈ വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മള്‍ട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാല്‍ ഇന്ന് അധികാരികള്‍ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്ററുകള്‍ ഒട്ടിച്ച ഓട്ടോറിക്ഷകള്‍ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...