
News
മകളോടൊപ്പം പത്താന് കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കാണാനെത്തി ഷാരൂഖ് ഖാന്
മകളോടൊപ്പം പത്താന് കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കാണാനെത്തി ഷാരൂഖ് ഖാന്
Published on

ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും അണിനിരക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്താനിലെ ‘ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തുന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു.
പാട്ട് പുറത്തുവന്നതിന് പിന്നാലെ ഷാരൂഖ് ഖാനെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതമും രംഗത്തെത്തിയിരുന്നു. മകളോടൊപ്പം ചിത്രം കാണുമോ എന്നായിരുന്നു ബിജെപി നേതാവിന്റെ വെല്ലുവിളി.
ഇപ്പോഴിതാ മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന് കണ്ടിരിക്കുകയാണ് ഷാരൂഖ്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്ക്രീനിങ്ങിലാണ് കുടുംബസമേതം നടന് എത്തിയത്.
ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന്, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരി ,ഷെഹനാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. ചിത്രം കാണാന്‍ താരവും കുടുംബവും എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...