Connect with us

കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു, തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്; രസകരമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

News

കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു, തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്; രസകരമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു, തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്; രസകരമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദിലീപിന്റെ ചിത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് വൈറലായി മാറുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് സംവിധായകന്‍ ലാല്‍ ജോസ്. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ രസകരമായ ഒരു സംഭവകഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഗസല്‍ എന്ന സിനിമ കഴിഞ്ഞ് ഞങ്ങളുടെ ഇടയില്‍ നിന്നും അക്കു അക്ബറിന് ഒരു ടെലിഫിലിം ചെയ്യാനുള്ള ഓഫര്‍ വന്നു. അക്ബറിന് ഒരു പ്രൊഡ്യൂസറെ കിട്ടി. പെയ്‌തൊഴിയാതെ എന്നായിരുന്നു സിനിമയുടെ പേര്. അതിന്റെ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്യാന്‍ അക്ബര്‍ എന്നെ വിളിച്ചു’.

ആ ടെലിഫിലിമില്‍ ദിലീപും ഉണ്ടായിരുന്നു. മൂന്ന് ദിവസമൊക്കെയെ ടെലി ഫിലിം ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂ. അത്രയെ ബജറ്റുള്ളൂ. കൊടുങ്ങല്ലൂരാണ് അതിന്റെ ഷൂട്ട്. അതില്‍ ഒരു റോള്‍ കിട്ടണമെന്ന് ദിലീപിന് താല്‍പര്യം ഉണ്ട്. രവി വള്ളത്തോള്‍ ആണ് നായകന്‍, അന്ന് സീരിയലുകളില്‍ അഭിനയിച്ചിരുന്ന അഞ്ജിത എന്ന പ്രസിദ്ധയായ നടി ആണ് നായികാ വേഷം ചെയ്യുന്നത്. ലീല പണിക്കര്‍ എന്നൊരാളാണ് അമ്മ ആയി അഭിനയിക്കുന്നത്.

രവി വള്ളത്തോളിന്റെ സുഹൃത്ത് ആയി ഒരു കഥാപാത്രം വരുന്നുണ്ട്. ഒരു സീനേ ഉള്ളൂ. ആ കഥാപാത്രത്തിന് കുറച്ച് ഡയലോഗ് ആഡ് ചെയ്യാന്‍ ഞാന്‍ അക്കു അക്ബറിനെ നിര്‍ബന്ധിച്ചു. ആ റോള്‍ ദിലീപിനാക്കി. അതിന്റെ ആവേശത്തില്‍ ദിലീപ് ലൊക്കേഷനില്‍ ആദ്യ ദിവസം വന്നിട്ടുണ്ട്. ‘കമല്‍ സാറാണ് പൂജയ്ക്ക് സ്വിച്ച് ഓണിന് വരുന്നത്. ദിലീപ് ഇത്തിരി കൂടുതല്‍ ഭവ്യത പ്രകടിപ്പിക്കും. സ്വിച്ച് ഓണിന് മുമ്പ് കര്‍പ്പൂരം കത്തിച്ച് ക്യാമറയില്‍ ഉഴിയും. തേങ്ങ കമല്‍ സാറിന് കൊടുത്തു. സാധാരണ അത് വേറെ ആരെങ്കിലും ചെയ്യേണ്ടതാണ്. കമല്‍ സര്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ മതി. അപ്പോഴത്തെ അങ്കലാപ്പില്‍ തേങ്ങ സാറിന് കൊടുത്തു’.

‘കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു. ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞാന്‍ നിന്നു. തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്. കൊടുങ്ങല്ലൂര്‍ ഒരു മണല്‍ പ്രദേശത്താണ് ഈ വീടുള്ളത്’.

‘തേങ്ങയടിക്കാന്‍ ആ പറമ്പില്‍ ഒരു പാറയുടെ കഷ്ണം പോലുമില്ല. ഫുള്‍ മണലാണ്. തേങ്ങ അടിച്ച് പൊട്ടിച്ചിട്ട് വേണം സ്വിച്ച് ഓണ്‍ ചെയ്യാന്‍. ദിലീപ് തേങ്ങയുമായി ഇങ്ങനെ നടക്കുകയാണ്. അവസാന ഒരു ചെറിയ കരിങ്കല്ലിന്റെ കഷ്ണം കണ്ടു. അതില്‍ എറിഞ്ഞ് കൊള്ളിക്കണമെങ്കില്‍ നല്ല ഉന്നം വേണം’.

‘അങ്ങനെ ദിലീപ് കര്‍പ്പൂരം കളഞ്ഞ് കല്ലിലേക്ക് നോക്കി, തേങ്ങ നെഞ്ചത്തോട് ചേര്‍ച്ച് കല്ലിന് ഒറ്റ അടി അടിച്ചു. തേങ്ങയുടെ പൂഞ്ഞിനാണ് കൊണ്ടത്. തേങ്ങ പത്തിരുപത് ചാട്ടം ചാടി കറങ്ങി വീണു. അത് വലിയ അപ ശകുനം ആണ്. എല്ലാവര്‍ക്കും ചിരി വന്നു. ചിരിക്കാന്‍ പറ്റില്ലല്ലോ’. ‘അവസാനം ദിലീപ് തേങ്ങ പൊട്ടിച്ചപ്പോഴുള്ള എക്‌സ്പ്രഷന്‍ അവനില്‍ വേറൊരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല. അക്ബര്‍ നെഞ്ചത്ത് കൈ വെച്ചു പറഞ്ഞു, ദുഷ്ടാ ഒരു പത്ത് പതിനഞ്ച് തവണ ആ തേങ്ങ ചാടിയിട്ടുണ്ട്, അത്രയും മാസമെടുക്കുമെന്നാണോ ആ സിനിമ റിലീസ് ചെയ്യാന്‍ എന്ന്. അത് പോലെ തന്നെ സംഭവിച്ചു. കുറേ വൈകിയാണ് ടിവിയില്‍ ടെലികാസ്റ്റ് ചെയ്തത്,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

More in News

Trending

Recent

To Top