
News
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണം; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണം; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണത്തെക്കുറിച്ചു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടന് നല്കിയ മറുപടി ശ്രദ്ധനേടുന്നു.
‘ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം അമ്പലത്തില്‍ കയറേണ്ടതില്ലായെന്ന് വിചാരിക്കുന്നയാളാണ്, ഞാന്‍ വിശ്വാസിയാണ്, പെട്ടെന്ന് ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ, വേറെ ഒന്നുമില്ല,’ എന്നും ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
അഖില്‍ കാവുങ്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ജോയ് ഫുള്‍ എന്ജോയ്’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞിറങ്ങിയ ഉടനെയാണ് താരത്തിന്റെ പ്രതികരണം.
ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജാ കര്‍മ്മങ്ങള്‍ നടന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...