
Movies
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഹിന്ദിയിലാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. വി കെ പ്രകാശ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘കാഗസ് 2’ എന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുക.
സതിഷ് കൗശിക് സംവിധാനം ചെയ്ത ചിത്രമായ ‘കാഗസി’ന്റെ രണ്ടാം ഭാഗമാണ് ഇത്. പങ്കജ് ത്രിപാതി നായകനായി അഭിനയിച്ച ചിത്രം 2021ലാണ് പ്രദര്‍ശനത്തിന് എത്തിയത്. അനു മൂത്തേടത്താണ് ചിത്രത്തിന്റ രണ്ടാം ഭാഗത്തിന്റെ ഛായാഗ്രാഹകൻ. അനുപം ഖേര്‍, ദര്ശൻ കുമാര്‍, സ്മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്ത എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു.
നിഷാന്ത് കൗശികാണ് ചിത്രത്തിന്റെ നിര്‍മാണം. ദ സതിഷ് കൗശിക് എന്റര്ടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ജയന്ത് ദേശ്മുഖാണ് പ്രൊഡക്ഷൻ ഡിസൈനര്‍. അമിത് ആര് സോണി ആണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
‘ഒരുത്തീ’ എന്ന ചിത്രമാണ് വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നവ്യാ നായരായിരുന്നു ചിത്രത്തില്‍ നായികയായത്. ‘ഒരുത്തീ’ എന്ന ചിത്രത്തിലെ അഭിനയത്തിിന് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. സൈജു കുറുപ്പ്, കെപിഎസി ലളിത, കലാഭവൻ ഹനീഫ്, മാളവിക മേനോൻ, മുകുന്ദൻ, ശ്രീദേവി വര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. കെ വി അബ്ദുള്‍ നാസറായിരുന്നു ചിത്രം നിര്‍മിച്ചത്. ജിംഷി ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗോപി സുന്ദര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...