
Actress
മഞ്ജുവിനോട് പരിഭവം പറഞ്ഞു കൊണ്ട് ബാല്യകാല സുഹൃത്ത്!
മഞ്ജുവിനോട് പരിഭവം പറഞ്ഞു കൊണ്ട് ബാല്യകാല സുഹൃത്ത്!
Published on

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയ മലയാളത്തിൻ്റെ ഐശ്വര്യനായികയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് . 1996ൽ പുറത്തിറങ്ങിയ സല്ലാപത്തിലൂടെ തുടങ്ങിയ മഞ്ജുവിൻ്റെ കരിയർ 2023 ലും കൈനിറയെ സിനിമകളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ബാല്യകാല സുഹൃത്തിന്റെ പരിഭവം ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ആരാധികയുടെ പരാതി. കുട്ടിക്കാലത്ത് മഞ്ജുവിന്റെ വാശി തീർക്കാൻ താൻ ചെയ്ത ആ പണിക്ക് എന്നോട് ഇത് വേണ്ടായിരുന്നു എന്നാണ് ആരാധിക കൂടി ആയ സുഹൃത്തിന്റെ പരാതി.
പഠിക്കുന്ന കാലത്ത് പാരിസ് മിഠായി വേണമെന്ന് മഞ്ജു വാശി പിടിച്ചപ്പോ കൈയിലിരുന്ന നാരങ്ങാ മിഠായി പാരിസിന്റെ കവറിൽ പൊതിഞ്ഞ് തന്നിട്ടുണ്ട് ഞാൻ …. ഇന്ന് അതിന്റെ വാശി തീർക്കാൻ ഒരു ഹായ് ചോദിച്ചതിന് നിന്റെ ഡമ്മി സിൻസിയെ വിട്ട് ഹായ് തരിച്ച് പക വീട്ടുകാലെ- എന്നാണ് ആരാധിക പരിഭവം പറഞ്ഞത്. എന്നാൽ മഞ്ജുവിന്റെ ഫാൻസ് കൂട്ടുകാരിയുടെ വിഷമം തീർക്കാൻ എന്നോണം മറുപടി കമന്റുകളും പങ്കിടുന്നുണ്ട്. അവർ തിരക്കിലാകും അഡ്മിൻസ് ആകും പേജ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ കൂട്ടുകാരിയെ ഫാൻസ് ആശ്വസിപ്പിക്കുന്നത്.
ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത്, എന്ന മഞ്ജുവിന്റെ മനോഹരമായ ചിത്രത്തിനാണ് സുഹൃത്ത് കമന്റിട്ടത്. എല്ലാം ക്ഷമയോടെ നിരീക്ഷിക്കാൻ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അർഹിക്കുന്നില്ല എന്നും മഞ്ജു മറ്റൊരു ചിത്രത്തിനായി പങ്കിട്ട ക്യാപ്ഷനിലൂടെ പറഞ്ഞിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് മഞ്ജുവിന്റെ പുത്തൻ ചിത്രവും ക്യാപ്ഷൻസും ഏറ്റെടുത്തത്.മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ എത്താനായി കാത്തിരിക്കുകയാണ് ആരാധകർ.
വാശിയുള്ളൊരു പെണ്ണാണ്. തോൽപ്പിച്ചവരുടെ മുന്നിൽ സ്വപ്രയത്നം കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ഉയർന്നു വന്നവളാണ്. ആത്മാഭിമാനം ആരുടെ മുന്നിലും പണയം വെക്കാത്ത റിയൽ ഫൈറ്റർ മഞ്ജു വാര്യർ. എന്നെ അമ്പരിപ്പിക്കുന്നത് നിങ്ങളുടെ ചിരിയാണ്. നിങ്ങൾ ചിരിച്ചെങ്കിൽ എത്രമാത്രം കരഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ മനസിലാക്കുന്നു. കരയാതെ ഇത്രയും ചിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അവിടെയാണ് നിങ്ങൾ ലേഡി സൂപ്പർസ്റ്റാർ ആവുന്നതെന്നും ആരാധകർ കമന്റിടുന്നുണ്ട്
ഈ ചിരി കുറച്ച് വർഷങ്ങളായി പലർക്കും പ്രചോദനമാണ്, കാണുമ്പോൾ മനസിന് സന്തോഷം, മഞ്ജുവിനെ മാത്രം മനസിൽ കണ്ട് ഒരു കഥയുമായി നടക്കുന്നയാളാണ് ഞാൻ. എന്നെങ്കിലും ഞാൻ മഞ്ജുവിൻ്റെ മുന്നിലെത്തുമെന്ന പ്രതീക്ഷയുണ്ട്, നല്ലത് മാത്രം നേരുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മഞ്ജുവിന്റെ വ്യക്തിത്വം ഞങ്ങൾക്ക് മാതൃകയാണ്, പ്രചോദനമാണ് തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി മഞ്ജു അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്.
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...