Actress
പപ്പയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റിമി ടോമി ; ചിത്രം പങ്കിട്ട് താരം
പപ്പയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റിമി ടോമി ; ചിത്രം പങ്കിട്ട് താരം
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗ് ഷെയർ ചെയ്തിരിക്കുകയാണ് റിമി ഇപ്പോൾ. റിമിയുടെ പപ്പയായ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014ലാണ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
മിനിസ്‌ക്രീനില്‍ ഏറെ സജീവമാണ് റിമി ഇപ്പോള്‍. നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും ഇതിനകം അവതാരകയായി റിമി എത്തിയിട്ടുണ്ട്. സംഗീത, കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്