Connect with us

കനക അന്ന് ഒരാളെ പ്രണയിച്ചിരുന്നു.. ആറ് മാസം അവരോടൊപ്പം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞ‍ു! എന്തെങ്കിലും ചോദിച്ചാൽ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും; നടന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Actress

കനക അന്ന് ഒരാളെ പ്രണയിച്ചിരുന്നു.. ആറ് മാസം അവരോടൊപ്പം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞ‍ു! എന്തെങ്കിലും ചോദിച്ചാൽ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും; നടന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

കനക അന്ന് ഒരാളെ പ്രണയിച്ചിരുന്നു.. ആറ് മാസം അവരോടൊപ്പം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞ‍ു! എന്തെങ്കിലും ചോദിച്ചാൽ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും; നടന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് കനക. 1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന കനക രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും കനകയെ മലയാളികൾ ഓർക്കുന്നത് ഗോഡ്ഫാദറിലെ മാലുവെന്ന കഥാപാത്രമായിട്ടാണ്. അത്രത്തോളം ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു സിനിമയും സിനിമയിലെ പാട്ടുകളും.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാർത്തയായിരുന്നു, ഇപ്പോഴിതാ വിവാദ പ്രസ്താവനകൾ നടത്തുന്ന നടൻ ബയിൽവൻ രം​ഗനാഥൻ കനകയുടെ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘നടി ദേവികയുടെ മകളാണ് കനക. കനകയുടെ അമ്മയും അച്ഛനും പിരിഞ്ഞാണ് താമസിച്ചിരുന്നത്. എന്നാലും മകളെ കാണാൻ അച്ഛൻ വീട്ടിൽ വരുമായിരുന്നു. ദേവികയ്ക്ക് സ്വന്തം മകളെ വെച്ച് സിനിമ ചെയ്യണം എന്ന് ആ​ഗ്രഹം വന്നു

സംവിധായകൻ ​ഗം​ഗ അമരനെ കണ്ട് തന്റെ സിനിമ സംവിധാനം ചെയ്യണമെന്ന് ദേവിക പറഞ്ഞു. കനകയെ കണ്ടപ്പോൾ ആദ്യം മകൾ എന്റെ കനകാട്ടക്കാരൻ സിനിമയിൽ അഭിനയിക്കട്ടെ അതിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞു. ദേവിക അതിന് സമ്മതിച്ചു

അങ്ങനെ കനക നായിക ആയി അഭിനയിച്ചു. ആദ്യ സിനിമ തന്നെ വലിയ ഹിറ്റ് ആയി. പിന്നീട് പ്രഭു, കാർത്തിക്, രജിനി തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. എന്നാൽ കമൽഹാസന്റെ നായിക ആയി കനക അഭിനയിച്ചിട്ടില്ല. കമൽഹാസൻ സിനിമയിൽ ചുംബന രം​ഗത്തിൽ അഭിനയിക്കേണ്ടി വരും. അത് മകളുടെ പേര് മോശമാവുമെന്ന് കരുതി അമ്മ ദേവിക അതിന് സമ്മതിച്ചില്ല

‘കനക അന്ന് ഒരാളെ പ്രണയിച്ചിരുന്നു. ഇത് ഇവർ തന്നെ പറഞ്ഞതാണ്. ഞാൻ ഒരാളെ പ്രണയിച്ചു. ആറ് മാസം അവരോടൊപ്പം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞ‍ു. പെട്ടെന്നാെരു ദിവസം അവർ എന്നെ വിട്ട് പുറം നാട്ടിലേക്ക് പോയി. ഞാൻ ഇപ്പോൾ അവരെ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് അവർ പറഞ്ഞു. അവർ ആരാണെന്നോ എവിടെ നിന്നാണെന്നോ പറഞ്ഞില്ല’

‘അതിന് ശേഷം അമ്മയുടെ ബം​ഗ്ലാവിൽ കനക താമസിച്ചു. വീട് വിട്ട് പുറത്തേക്കേ ഇറങ്ങിയില്ല. ആരോടും സംസാരിക്കില്ല. പലരും ആ വീട് വാങ്ങാൻ ശ്രമിച്ചു. കനക അതിന് തയ്യാറായില്ല. ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ അവിടെ ഉണ്ടാവും. അടുത്തിടെ ആ വീട്ടിൽ തീപിടുത്തം ഉണ്ടായി. കർപ്പൂരത്തിലെ തീ പടർന്നതാണെന്നാണ് പൊലീസ് പറഞ്ഞത്. തീ അണയ്ക്കാൻ വീട്ടിനുള്ളിലേക്ക് വരാൻ കനക സമ്മതിച്ചിരുന്നില്ല. കനകയ്ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്നാണ് ഉയരുന്ന ചോദ്യം

‘നേരത്തെ അവർക്ക് മാനസിക പ്രശ്നങ്ങൾ വന്നിരുന്നു. ആരോടും സംസാരിക്കില്ല. എന്തെങ്കിലും ചോദിച്ചാൽ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും. ഇങ്ങനെ ഒരു ജീവിതമാണ് കനക നയിക്കുന്നത്. എന്താണ് കനകയ്ക്ക് സംഭവിച്ചതെന്ന് ആർക്കും അറിയില്ല’

കനക അഭിനയിച്ച് കെഎസ് രവികുമാർ എഴുതിയ വിജയ്കുമാർ മുഖ്യ വേഷത്തിലെത്തിയ ഒരു സിനിമയുടെ ഷൂട്ടിം​ഗ് നടന്നിരുന്നു. അന്ന് ഞാനും പോയിരുന്നു. ദേവിക അന്ന് കനകയ്ക്കൊപ്പം ഉണ്ട്. ദേവികയോട് ഞാൻ സംസാരിച്ചു. കനക ഇപ്പോൾ നിറയെ സിനിമകളിൽ അഭിനയിക്കുകയാണ്. എപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നുന്നോ അപ്പോൾ നടത്തുമെന്നാണ് ദേവിക അന്ന് പറഞ്ഞത്. ദേവികയുടെ ജീവനായിരുന്നു കനക

ഏക മകളാണ്, ഭർത്താവുമായി പിരിഞ്ഞ ദേവിക തന്റെ ജീവിതം കനകയ്ക്ക് വേണ്ടി അർപ്പിച്ചു. എല്ലാ സിനിമകളുടെ ഷൂട്ടിം​ഗിനും ദേവിക കനകയ്ക്കൊപ്പം പോയിരുന്നു. ചെന്നെെയിൽ ഷൂട്ടിം​ഗ് ഉണ്ടെങ്കിൽ മാത്രമേ മേക്കപ്പ് വുമണിനൊപ്പം കനക വന്നിരുന്നുള്ളൂ. അത്രമാത്രം അടക്കിപ്പിടിച്ച് വളർത്തിയതാണ് കനകയെ’ ‘കനക ആരെയും വിശ്വസിക്കില്ലായിരുന്നു. മാനേജരെ വെക്കില്ല. ഇപ്പോൾ സിനിമകളിൽ അഭിനയിക്കാത്തതിനാൽ വരുമാനവും ഇല്ല. പക്ഷെ നേരത്തെയുള്ള വരുമാനം എന്ത് ചെയ്തു, അത് ആ കാമുകൻ കൈക്കാലാക്കിയോ എന്നൊന്നും അറിയില്ല,’ ബയിൽവൻ രം​ഗനാഥൻ പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top