Connect with us

മഞ്ജുവും ഞാനും കടന്ന് പോകുന്നത് ഒരേ അവസ്ഥയില്‍…, മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്; എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നതെന്ന് സന്തോഷ് വര്‍ക്കി

News

ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയുടെ റിവ്യു പറഞ്ഞതിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. ഇടയ്ക്കിടെ ട്രോളുകളിലും നിറയാറുണ്ട്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ നടി മഞ്ജു വാര്യരെ കുറിച്ച് സന്തോഷ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ലൈവ് വീഡിയോയിലാണ് താരം മഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നത്. താനും മഞ്ജുവും ഇപ്പോള്‍ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മഞ്ജുവിനെ പോലെയുള്ള ഒരു പെണ്‍കുട്ടിയെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സന്തോഷ് പറയുന്നു.

എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നത്. മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്. മഞ്ജുവാര്യരും മോഹന്‍ലാലും നല്ല കോമ്പിനേഷനാണെന്നും അവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം തനിക്ക് ഇഷ്ടമാണെന്നും സന്തോഷ് പറയുന്നു.

തനിക്ക് മഞ്ജുവിനെ പോലെ ഒരു ലൈഫ് പാര്‍ടണറെ കിട്ടിയിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ തന്നെയൊന്നും മഞ്ജു കല്യാണം കഴിക്കില്ലെന്നും താന്‍ അത്രത്തോളം ഹൈ ലെവലില്‍ എത്തിയിട്ടില്ലെന്നും നല്ലൊരു ഭാര്യയായ മഞ്ജുവിനെ ഉപേക്ഷിച്ചിട്ട് എന്തിനാണ് ദിലീപ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തതെന്നും സന്തോഷ് പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top