
News
രോഹിത് ഷെട്ടിയ്ക്ക് ചിത്രീകരണത്തിനിടയില്‍ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
രോഹിത് ഷെട്ടിയ്ക്ക് ചിത്രീകരണത്തിനിടയില്‍ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
Published on

ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയ്ക്ക് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു. ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി.
ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകള്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു.
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്പ ഷെട്ടി, വിവേക് ഒബ്റോയ് എന്നിവരും സീരീസിന്റെ ഭാഗമാണ്. രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കസ് വാണിജ്യപരമായി നിരാശപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗണ്, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പമുള്ള സിങ്കം എഗെയ്നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...