Connect with us

സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി തന്നെ ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിലും ബാധിക്കില്ല; തുറന്ന് പറഞ്ഞ് അനുശ്രീ

News

സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി തന്നെ ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിലും ബാധിക്കില്ല; തുറന്ന് പറഞ്ഞ് അനുശ്രീ

സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി തന്നെ ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിലും ബാധിക്കില്ല; തുറന്ന് പറഞ്ഞ് അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരെക്കുറിച്ച് സംസാരിച്ചത്. ‘ഡയമണ്ട് നെക്ലേസ് ആണ് ഫഹദിക്കയ്ക്ക് കുറച്ച് കൂടി ഒരു മൈലേജ് കൊടുത്തതെന്ന് തോന്നുന്നു. ആദ്യത്തെ സിനിമ ആയതിനാല്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്നും അറിയില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് നമ്മള്‍ അങ്ങോട്ട് പറയും ഞാന്‍ പുതിയതാണ്, ടേക്ക് ഒത്തിരി പോവുമായിരിക്കും. കണ്‍സിഡര്‍ ചെയ്യണേ എന്ന്. ഒരു ഐഡിയയും ഇല്ല.

എനിക്ക് തോന്നുന്നു ഫഹദിക്ക കുറേ സഹിച്ചിട്ടുണ്ടാവണം’.’കാരണം പുതിയ ആള്‍ വരുമ്പോള്‍ എന്തായാലും കുറേ ടേക്ക് പോവും. പിന്നെ അദ്ദേഹം ഓരോന്ന് പറഞ്ഞ് തരും. മഹേഷിന്റെ പ്രതികാരത്തില്‍ ആയപ്പോഴേക്കും കുറച്ച് ഞാന്‍ പഠിച്ച് തുടങ്ങി. അന്ന് എന്റെ ഇതിഹാസ എന്ന സിനിമ നസ്രിയക്ക് ഇഷ്ടമാണെന്ന് കമന്റൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. നമ്മള്‍ ആദ്യമായി ഒപ്പം അഭിനയിച്ച ആള്‍ നമ്മളെ പറ്റി നല്ലത് പറയുന്നത് സന്തോഷമുള്ള കാര്യമാണ്’.

‘റിയാലിറ്റി ഷോ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കുന്നത്. അതിനിടെ മറ്റ് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ലാല്‍ ജോസ് സാറിന്റെ സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് എന്റെ തീരുമാനം ആയിരുന്നു. സാറിനത് ടെന്‍ഷന്‍ ആയിരുന്നു. സാര്‍ കൊടുത്ത വാക്കല്ലേ. പക്ഷെ എന്റെ ആഗ്രഹം നടന്നു. ലാല്‍ ജോസ് സാര്‍ കൊണ്ടു വന്ന നായിക ആയി ഇപ്പോഴും തുടരുന്നു’

സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യുന്നെന്നും അനുശ്രീ വ്യക്തമാക്കി. ‘ഒരു പടം പരാജയപ്പെട്ടാലും അതിനെ പറ്റി ഓവര്‍ തിങ്ക് ചെയ്ത് ഇരിക്കാറില്ല, സിനിമ ചെയ്ത്, ഡബ് ചെയ്ത്, പേയ്‌മെന്റ് വാങ്ങി നമ്മള്‍ പോരും. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണം മുടക്കിയവര്‍ക്കും ആയിരിക്കും നമ്മളേക്കാള്‍ ബുദ്ധിമുട്ട് ഉണ്ടാവുക’

‘നടന്‍മാര്‍ക്കാര്‍ക്കായിരിക്കും ബിസിനസ് വൈസ് നോക്കുമ്പോള്‍ അടുത്ത സിനിമയെ ബാധിക്കുക. എന്റെയൊന്നും പൊസിഷനില്‍ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ ഇല്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കില്‍ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് വരുന്ന ആളുകളുണ്ട്’. ‘ഒരിക്കലും ഞാന്‍ അത്തരത്തില്‍ ഉള്ള ആളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ബാധിക്കുമെങ്കിലും വേറെ ഒരു രീതിയില്‍ എന്നെ ബാധിക്കില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും’

‘നടന്‍മാരുടെ പകുതി പ്രതിഫലം പോലും നടിമാര്‍ക്ക് കിട്ടുന്നില്ലെന്നത് വാസ്തവം തന്നെയാണ്. നടിയേക്കാള്‍ ഇരട്ടി ആള്‍ക്കാര്‍ നോക്കുന്നത് നടന്‍മാരെ ആണെന്നും അവരുടെ പേരിലാണ് ബിസിനസ് നടക്കുന്നതെന്നും മറ്റൊരു സത്യമാണ്. ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ ഉണ്ടാവും’. ‘എന്നെ സംബന്ധിച്ച് സിനിമ പാഷനാണ്. എന്റെ ജോലി ആണ്. അതിന് കാശ് കിട്ടിയാലേ ജീവിക്കാന്‍ പറ്റുള്ളൂ. സിനിമ അല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് അറിയില്ല,’ എന്നും അനുശ്രീ പറഞ്ഞു.

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു അനുശ്രീയുടെ ആദ്യ ചിത്രം. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ താന്‍ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ പറഞ്ഞത് വാര്‍ത്തയായിരുന്നു. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിക്കുന്നു.

ഈ വ്യത്യാസം എങ്ങനെ വന്നു എന്ന് കുറേ ചിന്തിച്ചിട്ടുണ്ട്. പക്ഷേ മനസിലാവുന്നില്ല. അവരുദ്ദേശിക്കുന്ന ആ വഴിയില്‍ എത്താനുള്ള എളുപ്പവഴിയല്ല സിനിമ. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. തീയുണ്ടാകാതെ പുകയുണ്ടാവില്ല എന്ന് പറയാറില്ലേ അതുകൊണ്ട് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ചെന്നുപെടാതിരിക്കുക. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയുക. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല, എന്നും അനുശ്രീ പറയുന്നു.

More in News

Trending

Recent

To Top