
News
ഞാന്‍ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല; കാരണം വ്യക്തമാക്കി നടന് കിഷോര്‍
ഞാന്‍ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല; കാരണം വ്യക്തമാക്കി നടന് കിഷോര്‍
Published on

കഴിഞ്ഞ വര്‍ഷം കന്നട സിനിമലോകത്ത് നിന്നും എത്തി പാന്‍ ഇന്ത്യ തലത്തില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളായിരുന്നു യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നിവ. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി കെജിഎഫ് 2 മാറി. രണ്ട് ചിത്രങ്ങളും കന്നട സിനിമയുടെ നാഴികകല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ കാന്താരയിലെ പ്രധാന താരമായ കിഷോറിന് കെജിഎഫ് 2വിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഇത് കിഷോര്‍ തുറന്നു പറഞ്ഞത് വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്നും, അത് തനിക്ക് പറ്റുന്ന ചിത്രമല്ലെന്നും കിഷോര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
താന്‍ അധികം വിജയിക്കാത്ത ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുന്നു. കെജിഎഫ് 2 നെ കുറിച്ച് ചോദിച്ചപ്പോള്‍ കിഷോര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത് ഇതാണ്.
‘ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല. അത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗൌരവമായ കാര്യം പറയുന്ന വലിയ വിജയമൊന്നും ആകാത്ത ചെറിയ സിനിമ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങള്‍ അല്ല’ എന്നും കിഷോര്‍ പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കിഷോറിന്റെ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ട്വിറ്റര്‍ നിയമങ്ങള്‍ നടന് തെറ്റിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ കിഷോര്‍ തന്നെ നേരത്തെ വ്യക്തത വരുത്തിയിരിന്നു. തന്റെ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്നും 2022 ഡിസംബര്‍ 20ലെ ഹാക്കിംഗ് മൂലമാണ് ഇത്തരം പ്രചാരണങ്ങള്‍ നടന്നതെന്നുമാണ് കരുതുന്നതെന്ന് കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.
‘എന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം. എന്റെ ഏതെങ്കിലും പോസ്റ്റുകള്‍ കാരണം എന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിട്ടില്ല. 2022 ഡിസംബര്‍ 20ലെ ഹാക്കിംഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ആവശ്യമായ നടപടികള്‍ ട്വിറ്റര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി പറയുന്നു’ എന്നും കിഷോര്‍ പറഞ്ഞിരുന്നു.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...