പിറന്നാള്‍ ദിനത്തില്‍ അച്ഛന് സമ്മാനിച്ച 19 ലക്ഷത്തോളം വിലമതിക്കുന്ന അപൂര്‍വ്വ സമ്മാനം തന്നെ പ്രളയകേരളത്തിന് സമ്മാനിച്ച് 8ാം ക്ലാസു കാരി
പിറന്നാള്‍ ദിനത്തില്‍ അച്ഛന് നല്കിയ വിലമതിക്കാനാകാത്ത ആ അപൂര്‍വ്വ സമ്മാനം തന്നെ ദുരിതാശ്വാസ ക്യാമ്പിന് സമ്മാനിച്ച് എട്ടാം ക്ലാസു കാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്കൂട്ടിലെ വിദ്യാര്‍ത്ഥിനിയായ പ്രണതി എന്ന മിന്നുവാണ് പ്രളയ കേരളത്തിന് കൈത്താങ്ങായി എത്തിയത്.
മേയ് അഞ്ചിനായിരുന്നു പ്രണതിയുടെ 12ാം പിറന്നാള്‍. പ്രണതിയുടെ അച്ഛന് വിവേക് നല്കിയ അപൂര്‍വ്വ സമ്മാനം ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രണതി അറിഞ്ഞിരുന്നു. തുടര്‍ന്ന് ദുബായിലിരുന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അച്ഛന് ഏകോപിപ്പിക്കുന്നതും ഈ എട്ടാം ക്ലാസുകാരി നേരിട്ടു കണ്ടു. ഇതോടെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം ദിര്‍ഹത്തോളം അതായത് 19 ലക്ഷം രൂപ വില വരുന്ന ഈ സമ്മാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കാന് പിതാവിനോട് മകള്‍ ആവശ്യപ്പെട്ടത്.
ദുബായിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്നാണ് വിവേക് മകള്‍ക്കായി ഈ സമ്മാനം നല്‍കിയത്. അര കിലോയോളം ഭാരമുളള സ്വര്‍ണ കേക്കാണ് അച്ഛന് മകള്‍ക്ക് നല്കിയ വിലമതിക്കാനാകാത്ത സമ്മാനം. ഈ വിലപിടിപ്പുള്ള സമ്മാനമാണ് എട്ടാം ക്ലാസുകാരി സുമനസ്സാലെ പ്രളയകേരളത്തിന് സമ്മാനിച്ചത്. മകള്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ സ്വര്‍ണ കേക്ക് തിരിച്ചെടുത്ത് തത്തുല്യമായ പണം നല്‍കാമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും അറിയിച്ചു.
ദുബായ് ജബല്‍ അലിയിലെ വിവേകിന്റെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രണതിയില്‍ നിന്നും മാതൃഭൂമി ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രന് കേക്ക് സ്വീകരിച്ചു. അത് കൊടുത്തുകിട്ടുന്ന പണം കേരളത്തിനൊരു കൈത്താങ്ങ് എന്ന മാതൃഭൂമിയുടെ സംരംഭത്തിലൂടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...