
Movies
സൗദി വെള്ളക്ക ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
സൗദി വെള്ളക്ക ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സൗദി വെള്ളക്ക ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും.
ഡിസംബര്‍ 2 നായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത് . ഓപ്പറേഷന് ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ എത്തിയ ചിത്രവുമാണിത്.
ലുക്മാന് അവറാന്, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്, ഛായാഗ്രഹണം ശരണ്‍ വേലായുധന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദും ശ്രീശങ്കറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കലാസംവിധാനം സാബു വിതുര, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി കെ, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പിആർഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....