Connect with us

എന്റെ അറിവിൽ ചേട്ടൻ ഇതുവരെ നുണ പറഞ്ഞതായോ എന്തിന് ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല, ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ് ; ധ്യാൻ

Movies

എന്റെ അറിവിൽ ചേട്ടൻ ഇതുവരെ നുണ പറഞ്ഞതായോ എന്തിന് ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല, ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ് ; ധ്യാൻ

എന്റെ അറിവിൽ ചേട്ടൻ ഇതുവരെ നുണ പറഞ്ഞതായോ എന്തിന് ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല, ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ് ; ധ്യാൻ

മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട സഹോദരങ്ങളാണ് വിനീതും ധ്യാനും.മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ശ്രീനിവാസന്റെ മക്കൾ . വിനീതും ധ്യാനും ഇന്ന് അച്ഛനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയതാണ് വിനീത്. അതിനു ശേഷമാണു ധ്യാൻ സിനിമയിലേക്ക് എത്തുന്നത്. ഇരുവരും അച്ഛനെ പോലെ തന്നെ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം ധ്യാൻ ശ്രീനിവാസൻ തിളങ്ങി നിൽക്കുകയാണ് ഇന്ന്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ് ധ്യാൻ. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. അഭിമുഖങ്ങളിലും മറ്റും ധ്യാൻ പറയുന്ന കഥകളും ധ്യാനിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്.

അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ധ്യാൻ അതിഥി ആയി എത്തിയിരുന്നു. സ്റ്റാർ മാജിക് വേദിയിൽ നിന്നുള്ള ധ്യാനിന്റെ രസകരമായ വീഡിയോ ശ്രദ്ധനേടുകയാണ്. തന്നെ വീട്ടിൽ നിന്ന് അച്ഛൻ പുറത്താക്കിയതിന്റെ കാരണം ധ്യാൻ ഷോയിൽ പങ്കുവയ്ക്കുന്നുണ്ട്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.

ഇടയ്ക്ക് വീട്ടിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായത് കയ്യിലിരിപ്പ് കൊണ്ടാണോ എന്ന ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് മറുപടി പറയുകയായിരിക്കുന്നു ധ്യാൻ. ‘അച്ഛൻ അടിച്ചു പുറത്താക്കിയതാണ്. പുറത്ത് പറയാൻ കൊള്ളാത്ത കാര്യം ഒന്നുമല്ല. അച്ഛന്റെ തെറ്റുമല്ല. ഞാൻ അത്രമാത്രം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം വെറുപ്പിച്ചിട്ട്, അച്ഛൻ പൊയ്ക്കോ എന്ന് പറയാതെ തന്നെ അത്രമാത്രം തെറിവിളിച്ചു,’

‘പൊയ്ക്കോ എന്ന് പറയുന്നതിന് മുൻപ് തന്നെ ഞാൻ ബാഗ് എടുത്ത് വന്നു. സംഭവം പ്രത്യേകിച്ച് ഒന്നുമില്ല. നാല് വർഷം മുൻപ് എന്നെ എൻജിനിയറിങ്ങിന് കോളേജിൽ കൊണ്ടുപോയി ചേർത്തു. ഞാൻ ഒരു ആറ് മാസമേ പോയുള്ളു. ഒരു മൂന്നരക്കൊല്ലം പോയില്ല. അതൊരു മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അവർ പോയെ. അത്രയേ ചെയ്തുള്ളു. അതൊരു തെറ്റല്ലല്ലോ! അച്ഛൻ എന്നെ മനസിലാക്കിയില്ല’ ധ്യാൻ പറഞ്ഞു.

‘കോളേജിൽ ഞാൻ കൊടുത്തിരുന്ന അഡ്രസും ഫോൺ നമ്പറും എല്ലാം തെറ്റായിരുന്നു. മൂന്നരക്കൊല്ലം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അങ്ങനെ ഒരാൾ അവിടെ ഇല്ലെന്ന്. ഓരോ തവണ വീട്ടിൽ ചെല്ലുമ്പോഴും അച്ഛൻ സെമസ്റ്റർ എന്തായി എന്നൊക്കെ ചോദിക്കും. ഞാൻ രണ്ടു മൂന്ന് സപ്ലി ഉണ്ടെന്ന് പറയും. സത്യസന്ധമായി പറയുന്നതാണെന്ന് കരുതി അച്ഛൻ ക്ലിയർ ചെയ്ത് എടുക്കണം എന്നൊക്കെ പറയും. പക്ഷെ ഏത് സപ്ലി! ഞാൻ അങ്ങോട്ട് പോയാലല്ലേ!’

ആ മൂന്ന് വർഷക്കാലം ഒരു അധോലോകം പോലൊരു ജീവിതം ആയിരുന്നു എന്റേത്. എന്റെ ജീവിതത്തിൽ ഞാൻ എന്നെങ്കിലും സിനിമ ആക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് അത്. തിയേറ്ററിൽ മസ്റ്റ് വാച്ചാണ്. കാരണം ഫുൾ ഇല്ലീഗൽ പരിപാടികളാണ്, മറ്റേ നർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്!’ ധ്യാൻ പറഞ്ഞു.

ചേട്ടൻ വിനീതിനെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. ‘ഒരു വീട്ടിൽ ഒരു മനുഷ്യനും ഇങ്ങനെയാവാൻ പാടില്ല. കൂട്ടുകാരൊക്കെ പറയുന്നത്, ഗാന്ധിജി ജനിച്ചത് ഒക്ടോബർ രണ്ടിനാണ്. ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് പുള്ളി, ഒക്ടോബർ ഒന്നിന്. ഗാന്ധിജി പോലും ജീവിതത്തിൽ നുണ പറഞ്ഞിരുന്നെന്ന് ഓട്ടോബയോഗ്രഫിയിൽ ഒക്കെ പറഞ്ഞിട്ടുണ്ട്,’

‘എന്റെ അറിവിൽ ചേട്ടൻ ഇതുവരെ നുണ പറഞ്ഞതായോ കള്ളത്തരം ചെയ്തതായിട്ടോ, എന്തിന് ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല. ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. പുള്ളി എന്നെ ഒരു മകനെ പോലെയാണ് കണ്ടിരുന്നത്. അന്നും ഇന്നുമെല്ലാം. എന്നെ നോക്കിയിരുന്നതും പുള്ളി തന്നെയാണ്,’ ധ്യാൻ പറഞ്ഞു.

More in Movies

Trending

Recent

To Top