
News
പിറന്നാളിന് സല്മാന് ഖാനെ കാണാന്‍ ആരാധകന് സൈക്കിള്‍ ചവിട്ടിയത് 5 ദിവസത്തോളം; ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്ത് നടന്
പിറന്നാളിന് സല്മാന് ഖാനെ കാണാന്‍ ആരാധകന് സൈക്കിള്‍ ചവിട്ടിയത് 5 ദിവസത്തോളം; ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്ത് നടന്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട താരമായ സല്മാന് ഖാനെ കാണാന്‍ സൈക്കിളില്‍ ദീര്‍ഘ ദൂരം യാത്ര ചെയ്ത് എത്തിയ ആരാധകന്റെ വിശേഷങ്ങളാണ് വൈറലായി മാറുന്നത്.
മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് മുംബൈ വരെ സൈക്കിള്‍ ചവിട്ടിയാണ് ഈ യുവ ആരാധകന് സല്മാന് ഖാനെ കാണാനെത്തിയത്. സല്‍മാന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 27ന് താരത്തെ നേരില്‍ കാണുക എന്ന ഉദ്ദേശമായിരുന്നു സമീറിനുണ്ടായിരുന്നത്. സല്‍മാനെ കണ്ട് ആശംസയര്‍പ്പിച്ച് മടങ്ങുക എന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളുവെങ്കിലും അതിനപ്പുറം ഭാഗ്യം സമീറിനെ തുണച്ചു.
സല്മാന് ഖാനൊപ്പം ചേര്‍ന്ന് നിന്നുതന്നെ സമീര്‍ ചിത്രമെടുത്തു. സമീറിനേയും സമീറിന്റെ സൈക്കിളിനേയും ചേര്‍ത്തുനിര്‍ത്തുന്ന സല്മാന് ഖാന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഞ്ച് ദിവസത്തിലേറെയാണ് ഇയാള്‍ സൈക്കിള്‍ ചവിട്ടിയെത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദറിലാണ് സല്മാന് ഖാന് ഒടുവില്‍ അഭിനയിച്ചത്. മലയാളചിത്രം ലൂസിഫറിന്റെ റീമേക്ക് ആയിരുന്നു ഇത്. കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്മാന് നായകനായി വരാനിരിക്കുന്ന ചിത്രം. അജിത്ത് നായകനായ വീരം എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണിത്. കത്രീനാ കൈഫ് നായികയാവുന്ന ടൈഗര്‍ 3യും സല്മാന് ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷാരൂഖ് ഖാന് ചിത്രമായ പത്താനില്‍ അതിഥി വേഷത്തിലും താരമെത്തുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...