Connect with us

ഒമര്‍ ലുലുവിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല!; 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ലക്ഷങ്ങള്‍ പിഴയും!; ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

News

ഒമര്‍ ലുലുവിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല!; 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ലക്ഷങ്ങള്‍ പിഴയും!; ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

ഒമര്‍ ലുലുവിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല!; 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ലക്ഷങ്ങള്‍ പിഴയും!; ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

ഇന്ന് നമ്മുടെ മലയാള സിനിമ മാറ്റങ്ങളുടെ പാതയിലാണ്. സാങ്കേതികമായും ആവിഷ്‌ക്കരണത്തിലും വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമായിരിക്കുന്നത്. ചിത്രത്തിലെ ചില ഡയലോഗുകളും വാക്കുകളുമെല്ലാം ഇന്ന് വലിയ രീതിയിലുള്ള മാധ്യമ ചര്‍ച്ചകള്‍ക്കാണ് വഴിതെളിക്കുന്നത്. സിനിമയെ ഒരു സിനിമ, അല്ലെങ്കില്‍ ഒരു കലാരൂപമായി മാത്രം കണ്ടിരുന്ന രീതിയില്‍ നിന്നും സിനിമ സമൂഹവുമായി കൂടുതല്‍ അടുത്തു കഴിഞ്ഞു.

ഇതിന് ഒരുപാട് ഒരുപാട് ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അടുത്തിടെയിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം, പൃഥ്വിരാജ് ചിത്രം കടുവ, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍, രാമസിംഹന്‍ എന്ന അലി അക്ബറിന്റെ ‘പുഴ മുതല്‍ പുഴവരെ’, ചുരുളി, പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്ന വാരിയം കുന്നന്‍ എന്ന് തുടങ്ങി നിരവധി ചിത്രങ്ങള്‍ പട്ടികയിലുണ്ട്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം ഒമര്‍ ലുലു ചിത്രത്തിനെതിരെ വന്ന നാര്‍ക്കോട്ടിക് പ്രോല്‍സാഹന കേസ്. മാരക മയക്കുമരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നു എന്നപേരില്‍, ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയാണ് എക്‌സൈസിന്റെ കേസ്. ഇതോടെ സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി ഒമര്‍ ലുലു അറിയിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് വിവാദമായത്. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പമുണ്ടെന്ന് ആരോപണമുണ്ട്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വന്‍ വിവാദമായിരുന്നു.

ചിത്രത്തിലൂടെ മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരാകുമെന്നും വിശദീകരണം കൊടുക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു. ട്രെയ്‌ലര്‍ മാത്രം നോക്കാതെ സിനിമ കൂടി കണ്ടാല്‍ അഭിപ്രായം മാറും. യൂട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ അതിന്റേതായ പോളിസികളുണ്ട്. അത് പാലിക്കപ്പെട്ടതുകൊണ്ടായിരിക്കാം ട്രെയ്‌ലര്‍ അപ്ലോഡായത്. മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബോധമുണ്ട്, താന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ എന്നും ഒമര്‍ ലുലു ചോദിക്കുന്നു.

‘സംഭവത്തില്‍ കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. വിധി വന്ന ശേഷം ഇനി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഈ സിനിമയ്‌ക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നതാണ്. യുവാക്കള്‍ക്ക് സിനിമ ഇഷ്ടമാകുന്നുണ്ട്. സിനിമയെ സിനിമയായി കാണാത്തവര്‍ക്കാണ് പ്രശ്‌നം.സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നല്ലേ പറയുന്നത്. പീഡന രംഗമുള്ള സിനിമകള്‍ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണോ?

തീര്‍ച്ചയായും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദര്‍ശിപ്പിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ആളല്ല താന്‍. പലരും നിലനില്‍പ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. താന്‍ പാര്‍ട്ടി നോക്കാതെ പറയുന്നു. എല്ലാവരെയും സുഖിപ്പിച്ച് നില്‍ക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ’ എന്നും ഒമര്‍ ലുലു പറഞ്ഞു.

മാത്രമല്ല, ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? തന്നെ മനപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്ന പോലെ തോന്നുന്നു. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്നാണ് ഒമര്‍ ലുലു ചോദിക്കുന്നത്.

അതേസമയം നിലവിലുള്ള നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നതുപോലെ ഗുരുതരമായ കുറ്റകൃത്യമാണ് അതിന് പ്രോത്സാഹനം നല്‍കുന്നതും. ഒമര്‍ലുലുവിന് എതിരെ അബ്കാരി, എന്‍ഡിപിഎസ് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരം എടുക്കുന്ന കേസുകളില്‍ ജയില്‍ ശിക്ഷ, പിഴ തുടങ്ങി കടുത്ത ശിക്ഷാവിധികളാണുള്ളത്.

കഞ്ചാവിന്റെ ഉത്പാദനം, നിര്‍മ്മാണം, കൈവശം വയ്ക്കല്‍, വില്‍പ്പന, വാങ്ങല്‍, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോള്‍, ‘ചെറിയ അളവില്‍’ കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വര്‍ഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്.വാണിജ്യപരമായ അളവില്‍ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 20 വര്‍ഷം വരെ നീട്ടാവുന്നതുമായ’ കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തില്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാം.

സെക്ഷന്‍ 27 അനുസരിച്ച്, ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥം’ കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കൊക്കെയ്ന്‍, മോര്‍ഫിന്‍, ഡയസെറ്റൈല്‍മോര്‍ഫിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ത്ഥം, തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം ശിക്ഷ ഒരു വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവും ഉള്‍പ്പെടുന്നു.

കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമം ഗുരുതരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കുക. അവരില്‍ കണ്ടെത്തുന്ന കുറ്റത്തിന് പരമാവധി കാലാവധിയുടെ ഒന്നര ഇരട്ടി വരെ കഠിനതടവും കൂടാതെ ‘ഒന്നര തവണ അധികമായി വരുന്ന തുക പിഴയായും ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ, അവരില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവിനെ ആശ്രയിച്ച് സമാനമായ കുറ്റകൃത്യത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ടാല്‍ വധശിക്ഷ വരെ നേരിടേണ്ടി വരുമെന്ന് നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് നിയമത്തില്‍ വ്യക്തമാക്കുന്നു.

More in News

Trending

Recent

To Top