സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു.
തനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ ഉറ്റവര്‍ വരെ ഒറ്റപ്പെടുത്തിയെന്ന് പറയുകയാണ് നടൻ. അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കൊരു ദുഖമുണ്ട്. ക്യാന്‍സര്‍ എന്നെ ഒറ്റപ്പെടുത്തി. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം എന്നെ ഒറ്റപ്പെടുത്തി. എന്തിന്, എന്റെ ഭാര്യയും മകളും വരെ എന്നെ ഉപേക്ഷിച്ചു. അത് എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ട്. എന്റെ മാത്രം അവസ്ഥയല്ല ഇത്. കൊല്ലം തുളസി പറയുന്നു.
കൂടെ നടന്നവരും കൈ പിടിച്ച് നടത്തിയവരുമെല്ലാം ഒറ്റപ്പെടുത്തിയ അനുഭവമുള്ള ഒരുപാട് പേരുണ്ട്. മരണത്തെ നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് മരണത്തെ ഭയക്കുന്നത്. മരണമൊക്കെ നേരത്തേ തന്നെ എഴുതി വച്ചിട്ടുണ്ട്. പക്ഷെ എന്നെ കൊല്ലാന്‍ വന്ന ക്യാന്‍സര്‍ എന്ന മൂര്‍ഖനെ ഞാന്‍ കൊന്നു. പക്ഷെ പുളവന്‍ ചുറ്റിക്കിടക്കുന്നുണ്ട്.
അത് കാരണം മറ്റ് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ട്. പക്ഷെ മരണം വരെ സുഖത്തോടെ ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്നും നടന് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൂരജ് പഞ്ചോളി. ഇപ്പോഴിതാ പുറത്ത് വരുന്ന വിവരമനുസരിച്ച് നടന് പരിക്കേറ്റിരിക്കുകയാണ്. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ...
മലയാള സിനിമാ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ബിജുകുട്ടൻ. പച്ചക്കുതിര എന്ന സിനിമയിലൂടെ സിനിമാലോകത്തേയ്ക്ക് എത്തിയ നടൻ നിരവധി ചിത്രങ്ങളിൽ ഇതിനോടം വേഷമിട്ടിട്ടുണ്ട്....
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിൽ നിന്ന്...
മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ മലയാളി മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ്. ഓസ്ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ചുള്ള സർക്കാരിന്റെ ഔദ്യോഗിക കത്തും ജിൻസൺ...