
News
‘ഇത് തോമാച്ചായന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’; റീ റിലീസിന് ഒരുങ്ങി ‘സ്ഫടികം’
‘ഇത് തോമാച്ചായന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’; റീ റിലീസിന് ഒരുങ്ങി ‘സ്ഫടികം’

മോഹന്‍ലാലിന്റെ സ്ഫടികവും റെയ്ബാന്‍ ഗ്ലാസും മറക്കാന്‍ മലയാളികള്‍ക്കാവില്ല. ‘സ്ഫടികം’ സിനിമയുടെ റി റിലീസ് വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയപ്പെട്ട തോമാച്ചായനെ ബിഗ്സ്ക്രീനില്‍ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ്.
ഇപ്പോഴിതാ മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ചിരിക്കുകയാണ് സംവിധായകന് ഭദ്രന്. മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നാണ് വിവരം.
ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ‘സ്ഫടികം’ സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളില്‍ നിര്മാണ് ചിലവുമായാണ് ‘സ്ഫടികം’ ഫോര്‍ കെ പതിപ്പ് എത്തുന്നത്.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോര്‍ കെ അറ്റ്മോസ് മിക്സിലാണ് ‘സ്ഫടികം’ റിലീസ് ചെയുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...