News
അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു
അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു

ഹൊറര്‍ ചിത്രമായ കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. 6 പതിറ്റാണ്ടു നീണ്ടുനിന്ന കരിയറിലെ ഡിയോഡാറ്റോ നിരവധി സിനിമകളും ടിവി ഷോകളും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ അവയൊന്നും കാനിബല്‍ ഹോളോകോസ്റ്റ് പോലെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ചിത്രത്തിലെ ഹൈപ്പര്‍ റിയലിസ്റ്റിക് രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സിനിമയ്ക്കുവേണ്ടി ഡിയോഡാറ്റോ മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കി എന്നാരോപിച്ചാണ് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.
1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പറയുന്നത് സൗത്ത് അമേരിക്കന്‍ കാടുകളില്‍ നടക്കുന്ന മൃഗബലിയെക്കുറിച്ചാണ്. ചിത്രത്തിനുവേണ്ടി പ്രദേശത്തെ അഭിനേതാക്കളെക്കൊണ്ട് യഥാര്‍ത്ഥ മൃഗബലി നടത്തിച്ചു എന്നായിരുന്നു ആരോപണം.
ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റിലാവുകയും വിചാരണചെയ്യപ്പെടുകയും ചെയ്തു. അമ്പതില്‍ അധികം രാജ്യങ്ങളിലാണ് ഈ സിനിമ നിരോധിച്ചിരുന്നത്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...