
News
വിജയും മാതാപിതാക്കളും തമ്മില്‍ ഇപ്പോഴും അകല്‍ച്ചയില്‍ തന്നെ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വിജയും മാതാപിതാക്കളും തമ്മില്‍ ഇപ്പോഴും അകല്‍ച്ചയില്‍ തന്നെ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. വിജയ് തന്റെ മാതാപിതാക്കളുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാ എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചില തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഞായറാഴ്ച ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസുവിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഇതിനിടെയും ഈ പ്രശ്നം ചര്‍ച്ചയായിരിക്കുകയാണ്. വിജയുടെ അച്ഛന് എസ് എ ചന്ദ്രശേഖറും അമ്മ ശോഭയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ എത്തിയ വിജയ്, അവരുമായി ഇടപഴകാന്‍ അധികം താത്പര്യം കാണിച്ചില്ല. തണുത്ത ഒരു പ്രതികരണമായിരുന്നു നടന്റെ ഭാഗത്തുനിന്ന് ഉണ്ടായതും.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിജയും അച്ഛന് എസ് എ ചന്ദ്രശേഖറും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ വിജയ് നേരത്തെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ഇപ്പോള്‍ പിരിച്ചുവിട്ടിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖറും രംഗത്തെത്തി.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...