News
സല്‍മാന്‍ ഖാന്റെ 57ാം പിറന്നാള്‍ ആഘോഷത്തില്‍ നിറസാന്നിധ്യമായി സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍
സല്‍മാന്‍ ഖാന്റെ 57ാം പിറന്നാള്‍ ആഘോഷത്തില്‍ നിറസാന്നിധ്യമായി സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ 57ാം പിറന്നാള്‍ ആഘോഷത്തില്‍ നിറസാന്നിധ്യമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ വിരുന്നിലാണ് ഷാരൂഖ് അതിഥിയായി എത്തിയത്.
പാര്‍ട്ടിയ്ക്കിടെ ഇരുവരും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിച്ച് സമയം ചിലവിടുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്ന ഷാറുഖിനെ യാത്രയാക്കാന്‍ സല്‍മാന്‍ നേരിട്ടുവന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരസ്പരം ആലിംഗനം ചെയ്ത് മടങ്ങുന്ന ഷാറുഖിന്റെയും സല്‍മാന്റെയും വിഡിയോ വൈറലാണ്.
പിറന്നാള്‍ ആഘോഷത്തില്‍ പൂജ ഹെഗ്‌ഡെ, ജെനീലിയ, സൊനാക്ഷി, ജാന്‍വി കപൂര്‍, തബു, സുനില്‍ ഷെട്ടി, സംഗീത ബിജ്‌ലാനി തുടങ്ങിയവരും പങ്കെടുത്തു.
