Connect with us

വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് എത്തും!; വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

News

വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് എത്തും!; വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് എത്തും!; വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. ഇപ്പോഴിതാ തനിക്ക് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാന്‍വി കപൂര്‍. വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യന്‍ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാന്‍വി കപൂര്‍ പറഞ്ഞു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ജാന്‍വി കപൂര്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

‘ബവാല്‍’, ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ എന്നീ സിനിമകള്‍ ജാന്‍വി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകന്‍. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ എന്ന ചിത്രം രാജ്കുമാര്‍ റാവു നായകനായി ശരണ്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്.

ജാന്‍വി കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മിലി’യാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോശമല്ലാത്ത പ്രതികരണം തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയിരുന്നു.

ജാന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോദ് തല്‍വാറാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

More in News

Trending

Recent

To Top