
News
യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്, ടൊവിനോയെ കുറിച്ച് ബൈജു സന്തോഷ്
യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്, ടൊവിനോയെ കുറിച്ച് ബൈജു സന്തോഷ്
Published on

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ടൊവിനോയെ കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ടൊവിനോ. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്. തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോള്‍ മാറിക്കോളും’ എന്നും ബൈജു സന്തോഷ് പറഞ്ഞു.
മിന്നല്‍ മുരളി, നല്ല അനുഭവം ആയിരുന്നു. പ്രൊഡ്യൂസര്‍ കാശെല്ലാം കറക്ട് ആയി തന്നു. ബേസില്‍ നല്ല സംവിധായകനാണ്. ഇപ്പോള്‍ നായകനൊക്കെ ആയി. ഇനി കുറച്ച് നാളത്തേയ്ക്ക് സിനിമ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം അഭിനയത്തിന്റെ തിരക്ക് ആണല്ലോ. ഒരുപാട് ഫാന്‍സ് ഉള്ള ആളാണ് ബേസില്‍ എന്നും ബൈജു പറയുന്നു.
അതേസമയം, ആനന്ദം പരമാനന്ദം ആണ് ബൈജു സന്തോഷിന്റെ പുതിയ സിനിമ. ഷാഫിയും എം സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണിത്. ഒരു മുഴുനീള കോമഡി ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷറഫുദ്ദീന്, അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ബൈജു സന്തോഷ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...