Connect with us

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ 10 ചിത്രങ്ങള്‍ ഇവയൊക്കെ; കണക്കുകള്‍ പുറത്ത് വിട്ട് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ്

News

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ 10 ചിത്രങ്ങള്‍ ഇവയൊക്കെ; കണക്കുകള്‍ പുറത്ത് വിട്ട് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ്

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ 10 ചിത്രങ്ങള്‍ ഇവയൊക്കെ; കണക്കുകള്‍ പുറത്ത് വിട്ട് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ്

കോവിഡ് ശേഷം മലയാള സിനിമ ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ച വര്‍ഷമായിരുന്നു 2022. പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ തിയേറ്ററുകളില്‍ പലതും ഈ വര്‍ഷം തങ്ങള്‍ക്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്.

ഇത്തരത്തില്‍ തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സുകളില്‍ ഒന്നായ ഏരീസ് പ്ലെക്‌സ് പുറത്ത് വിട്ട കണക്കുകയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തങ്ങളുടെ തിയറ്ററില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഏരീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം ഓരോ ചിത്രത്തിനും എത്ര ടിക്കറ്റുകള്‍ വീതം വിറ്റു എന്നതും അവ നേടിയ കളക്ഷനും ഏരീസിന്റെ ലിസ്റ്റില്‍ ഉണ്ട്.

ഏരീസ് പ്ലെക്‌സ് 2022 ല്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങള്‍

  1. കെജിഎഫ് ചാപ്റ്റര്‍2
    ടിക്കറ്റുകള്‍ – 67,580
    കളക്ഷന്‍ -1.21 കോടി
  2. വിക്രം
    ടിക്കറ്റുകള്‍ -46,048
    കളക്ഷന്‍ -91 ലക്ഷം
  3. പൊന്നിയിന്‍ സെല്‍വന്‍ 70.6 ലക്ഷം
    ടിക്കറ്റുകള്‍ -1 39,013
    കളക്ഷന്‍ -70.6 ലക്ഷം
  4. ആര്‍ആര്‍ആര്‍
    ടിക്കറ്റുകള്‍ -37,523
    കളക്ഷന്‍ -66.93 ലക്ഷം
  5. ജയ ജയ ജയ ജയ ഹേ
    ടിക്കറ്റുകള്‍ -35,333
    കളക്ഷന്‍ -64.43 ലക്ഷം
  6. കാന്താര
    ടിക്കറ്റുകള്‍ -33,484
    കളക്ഷന്‍ -59.64 ലക്ഷം
  7. ഭീഷ്മ പര്‍വ്വം
    ടിക്കറ്റുകള്‍ -29,449
    കളക്ഷന്‍ -55.84 ലക്ഷം
  8. തല്ലുമാല
    ടിക്കറ്റുകള്‍ -24,292
    കളക്ഷന്‍ -44.51 ലക്ഷം
  9. ഹൃദയം
    ടിക്കറ്റുകള്‍ -22,356
    കളക്ഷന്‍ -42.39 ലക്ഷം
  10. ജന ഗണ മന
    ടിക്കറ്റുകള്‍ -20,929
    കളക്ഷന്‍ -40.65 ലക്ഷം

വൈഡ് റിലീസുകളുടെ മുന്‍പ്, ബി, സി ക്ലാസിഫിക്കേഷന്‍ ഉള്ള തിയറ്ററുകളില്‍ സിനിമകള്‍ വൈകി റിലീസ് ചെയ്യപ്പെട്ട കാലത്ത് ആകെ പ്രദര്‍ശന ദിനങ്ങളുടെ എണ്ണമായിരുന്നു സിനിമകള്‍ നേടിയ വിജയത്തിന്റെ അളവുകോല്‍ ആയി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ വൈഡ് റിലീസിന്റെയും ഒടിടിയുടെയും ഒക്കെ വരവോടെ ഒരു സിനിമ എത്ര ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്ന ചോദ്യം അപ്രസക്തമായി. മറിച്ച് ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ച നേട്ടമായി വിജയത്തിന്റെ അളവുകോല്‍.

More in News

Trending

Recent

To Top