എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്ക്, അവസാന നിമിഷം വരെ പൊരുതി ജീവിച്ചു; ജഗദീഷ്
എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്ക്, അവസാന നിമിഷം വരെ പൊരുതി ജീവിച്ചു; ജഗദീഷ്
എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്ക്, അവസാന നിമിഷം വരെ പൊരുതി ജീവിച്ചു; ജഗദീഷ്
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് നടൻ ജഗദീഷ്.. ഈയ്യടുത്തായിരുന്നു ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ പി രമ മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്ന രമ കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു. ഭർത്താവ് കരിയറിൽ തിളങ്ങുമ്പോഴും രമ തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോവുകയായിരുന്നു
അറുപത്തിയൊന്നാം വയസ്സിലാണ് രമയുടെ മരണം. അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയില്‍ ആയിരുന്നു.
ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് ജഗദീഷ്. തന്റെ ഭാര്യയെക്കുറിച്ച് അദ്ദേഹം ഷോയില്‍ മനസ് തുറക്കുന്നുണ്ട്. തന്റെ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും രമയായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.
അന്ന് ഈ കുടുംബം മൊത്തം താങ്ങി നിര്‍ത്തിയത് രമയാണ്. കുട്ടികളെ വളര്‍ത്തുന്നതും എന്റെ കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രമയായിരുന്നു. എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്കാണ്. അവസാന നിമിഷം വരെ പൊരുതി ജീവിച്ച സ്ത്രീയാണെന്നും ജഗദീഷ് പറയുന്നു.
കണ്ടാല്‍ മൃദുല ഹൃദയനാണല്ലോ, വില്ലനായിട്ട് അഭിനയിക്കാകുമോ എന്ന അവതാരകന് ശ്രീകണ്ഠന് നായരുടെ ചോദ്യത്തിനും ജഗദീഷ് മറുപടി നല്‍കുന്നുണ്ട്. സോഫ്റ്റ് ലുക്കുള്ള എനിക്ക് കണ്ണുകള്‍ കൊണ്ട് തന്നെ വില്ലന്‍ ലുക്ക് വരുത്താനാകുമെന്ന് പറഞ്ഞ ശേഷം അത് കാണിച്ചു തരികയാണ് ജഗദീഷ്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ചും ജഗദീഷ് സംസാരിക്കുന്നുണ്ട്. ഗണേഷ് ആദ്യമേ എന്നോട് പറഞ്ഞു, ജഗദീഷേ ഈ രാഷ്ട്രീയം എന്നത് സിനിമാ രംഗം പോലെയല്ല, കുറച്ച് ടഫാണ്. നടക്കത്തില്ല. ജഗദീഷ് തോറ്റു പോകും കെട്ടോ എന്ന് അത് പോലെ തന്നെ നടന്നുവെന്നും ജഗദീഷ് പറയുന്നു. ഒരുപാട് ഇന്റര്‍വ്യുവൊക്കെ കൊടുക്കുന്നുണ്ട്. ഞാന്‍ ഒറ്റയൊന്ന് കൊടുത്തിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ പാരമ്പര്യമുണ്ടാകണം. എനിക്കതുണ്ട്. നോക്കിക്കോ ഞാന്‍ ജയിക്കുമെന്നും ഗണേഷ് പറഞ്ഞുവെന്നും അത് തന്നെ നടന്നുവെന്നും ജഗദീഷ് പറയുന്നുണ്ട്.
അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്ക്രീനില്‍ നല്ലൊരു അധ്യാപകന് കൂടിയാണ് ജഗദീഷ്. അവതാരകന് എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്. പൃഥ്വിരാജ് നായകനായ കാപ്പിയാണ് ജഗദീഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ പ്രകടനം കയ്യടി നേടുന്നുണ്ട്. പിന്നാലെ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...