ഒരു ആശുപത്രി രംഗത്തിലും മേക്കപ്പ്’; മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര

നടി മാളവിക മോഹനന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് നയന്‍താര. ‘രാജാ റാണി’ എന്ന ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും നയന്‍താര വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു മാളവികയുടെ വിമര്‍ശനം. തന്റെ പുതിയ ചിത്രമായ ‘കണക്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തില്‍ നയന്‍താര തുറന്നടിച്ചത്.
ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശനം ഇങ്ങനെയായിരുന്നു. ‘ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ്. ഐ ലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്’, മാളവിക ചോദിച്ചു.
നയന്‍താരയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘മറ്റൊരു നായികാതാരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം. അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്.
ആശുപത്രി രംഗത്തില്‍ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല. അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്പര്യം’, നയന്‍താര വ്യക്തമാക്കി.
അശ്വിന് ശരവണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണക്റ്റ്’. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താരയ്ക്ക് പുറമെ അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാര്‍വ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്!നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റ്’ നിര്‍മ്മിച്ചത്.
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും.. യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ ആലപിച്ച ഈ ഗാനത്തിൻ്റെ കൗതുകകരമായ ദൃശ്യങ്ങളുമായി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന...
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ്...
മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി...