മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. ‘രണ്ടാം ഭാവം’ എന്ന സിനിമയിലൂടെയാണ് നടി ലെന ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള അനുഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.
‘മറന്നിട്ടുമെന്തിനോ’ എന്ന ഗാനത്തില്‍ ഞാവല്‍പ്പഴം കഴിക്കുന്ന ലെനയെ കാണാം. പഴം കഴിച്ച ശേഷം അതിന്റെ നിറം നാവിലാകുമ്പോള് അത് സുരേഷ് ഗോപിയെ കാണിച്ച് കുസൃതിയോടെ ചിരിക്കുന്ന ലെനയുടെ ദൃശ്യങ്ങളും കാണാം. വയലറ്റ് നിറം എങ്ങനെയാണ് ഉണ്ടായത് എന്നാണ് ലെന പറയുന്നത്.
‘ഈ ഗാനരംഗത്തില്‍ എന്റെ നാവില്‍ എങ്ങനെ ആ നിറം വന്നെന്ന രഹസ്യം വെളിപ്പെടുത്താന്‍ പോവുകയാണ്. 2000 ത്തിലെ ഒരു മനോഹരമായ ദിവസത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഞാന്‍ അന്ന് കുറച്ച് ഞാവല്‍പ്പഴം കഴിച്ചതിനെ തുടര്‍ന്ന് എന്റെ നാവിന്റെ നിറം മാറിയിരിക്കുകയായിരുന്നു.’
‘ഇത് കണ്ട സംവിധായകന് ലാല്‍ ജോസ് കുറച്ച് പെയിന്റ് എന്റെ നാവില്‍ വരക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അത് നിങ്ങള്‍ ഗാനരംഗത്തില്‍ കണ്ട പോലെയായി’ എന്നാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ െ്രെകം ഡ്രാമ ചിത്രമാണ് 2001ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാവം.
രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിച്ചത് കെ മനോഹരന് ആണ്. സുരേഷ് ഗോപി, ബിജു മേനോന്, തിലകന്, പൂര്‍ണിമ, നരേന്ദ്ര പ്രസാദ്, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....