
Malayalam
ഭാര്യ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉല്ലാസ് പന്തളത്തിന്റെ പോസ്റ്റ്! നെഞ്ച് പൊട്ടുന്ന കാഴ്ചയിലേക്ക്
ഭാര്യ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉല്ലാസ് പന്തളത്തിന്റെ പോസ്റ്റ്! നെഞ്ച് പൊട്ടുന്ന കാഴ്ചയിലേക്ക്

ഉല്ലാസിന്റെ ഭാര്യയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാനായില്ല. ഉല്ലാസിന്റെ പുതിയ വീട്ടിലാണ് താരത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അടുത്ത കാലത്തായിരുന്നു പുതിയ വീട് ഉല്ലാസ് വെച്ചത്. ഉടനെ തന്നെ കുടുംബത്തോടെ അവിടേക്ക് താമസം മാറുകയും ചെയ്തു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലെ നിലയിൽ ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പോലീസ് ഉടൻ തന്നെ പുറത്ത് വിടുമെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്.
ഭാര്യ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉല്ലാസ് പന്തളം ഷെയർ ചെയ്ത പോസ്റ്റ് ആരാധകരെ വേദനയിലാഴ്ത്തുകയാണ്.
ഇന്നലെ ആയിരുന്നു മകന്റെ പിറന്നാളാശംസകളുമായി ഉല്ലാസ് ഫേസ്ബുക്കിൽ എത്തിയിരുന്നത്. ഇന്നെന്റെ മകൻ ജിത്തു കുട്ടന്റെ പിറന്നാള്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു മകന്റെ ചിത്രം ഉല്ലാസ് പങ്കുവെച്ചിരുന്നത്. മകന്റെ പിറന്നാൾ സന്തോഷം മായും മുൻപേ തന്നെ ഭാര്യ ഈ ലോകത്തോട് വിട പറയുകയായിരുന്നു ചെയ്തത്.
ഉല്ലാസും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു. അതെ വീട്ടിൽ തന്നെയാണ് താരത്തിന്റെ ഭാര്യ ആശയുടെ മരണവും സംഭവിച്ചത്. വീട്ടമ്മയായിരുന്നു ആശ. അതേസമയം ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.
മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലേയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്.’
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.’ ‘ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണ വാർത്ത പുറത്ത് വന്നതോടെ പ്രേക്ഷകരെ നിരന്തരം പൊട്ടിച്ചിരിപ്പിക്കുന്ന ഉല്ലാസിന്റെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങളുണ്ടോയിരുന്നുവോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
ആശ മരിക്കുന്ന സമയത്ത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഉല്ലാസ് പന്തളം പോലീസിൽ പരാതി നൽകിയിരുന്നു. ശേഷമാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉല്ലാസിന്റെ ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...