
News
വിവാദങ്ങള്‍ക്ക് പിന്നാലെ പത്താനിലെ പുതിയ വീഡിയോ ഗാനവും വരുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
വിവാദങ്ങള്‍ക്ക് പിന്നാലെ പത്താനിലെ പുതിയ വീഡിയോ ഗാനവും വരുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍

നാല് വര്‍ഷത്തിന് ശേഷം പുറത്തെത്താനൊരുങ്ങുന്ന സല്മാന് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ കഴിഞ്ഞ ആഴ്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉടലെടുക്കുകയായിരുന്നു. ചിത്രത്തിലെ നായികാതാരം ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറമാണ് സംഘപരിവാര്‍ ബിജെപി അനുകൂലികളെ ചൊടിപ്പിച്ചത്.
ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങളില് സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ അണിനിരക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത വീഡിയോ പുറത്തെത്താന്‍ തയ്യാറെടുക്കുകയാണ്. ഝൂമേ ജോ പഠാന് എന്ന ഗാനം ഡിസംബര്‍ 22 ന് പുറത്തെത്തും. ബഷറം രംഗിലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തിലുമുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര് ഒക്കെ ഒരുക്കിയ സംവിധായകന്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്മാന് ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന് തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.
തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പുനര്‍ചിന്തനത്തിനും സ്വയം നവീകരണത്തിനുമായി വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു ഷാരൂഖ് ഖാന്. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പഠാന് കൂടാതെ ആറ്റ്!ലി സംവിധാനം ചെയ്യുന്ന ജവാന്, രാജ്!കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...