
News
ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം; കേസെടുത്ത് പോലീസ്
ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം; കേസെടുത്ത് പോലീസ്
Published on

ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച പത്താന് എന്ന സിനിമയിലെ ഗാനമാണ് കുറച്ച് നാളുകളായി വിവിദത്തിന് തിരിതെളിച്ചിരിക്കുന്നത്. വിവാദങ്ങളും പ്രശ്നങ്ങളുമായതിന് പിന്നാലെ മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസുമെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റാെരു കേസ് കൂടി എടുത്തിരിക്കുകയാണ് യുപി പോലീസ്.
ലക്നൗ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദമായ ഗാനത്തില്‍ ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ച് പാട്ടിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി.
ട്വിറ്ററിലായിരുന്നു മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വൈറലായത്. ഷാരൂഖ് ഖാനോട് ചേര്‍ന്നു നില്ക്കുന്ന നടി ദീപിക പദുക്കോണിന്റെ സ്ഥാനത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ചായിരുന്നു പോസ്റ്റ് ചെയ്തത്.
ട്വീറ്റ് വൈറലായതോടെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഐടി ആക്ട് പ്രകാരവും ഐപിസിയുടെ പ്രസക്ത വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. വിവാദമായ ട്വിറ്റര്‍ പേജ് ഹാന്‍ഡില്‍ ചെയ്യുന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിന്റെ സൈബര്‍ വിഭാഗമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇതുവരെയും പത്താന് വിവാദങ്ങള്‍ ഒഴിഞ്ഞിട്ടില്ല. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയുടെ പരാതിയെ തുടര്‍ന്നാണ് മുംബൈ പോലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. ബേഷാരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിനെതിരാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബേഷാരം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് വിവാദങ്ങള്‍ ഉണ്ടായത്.
ഈ ഗാനം പുറത്തിറങ്ങിയതോടെ നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഫയല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്. ബേഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ചാണ് പരാതി. മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഈ ഗാനത്തിനെതിരെ ലഭിച്ചത്.
സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയെ അഭിഭാഷകനായ സുധീര്‍ ഓജ എന്നയാള്‍ സമീപിച്ചിട്ടുണ്ട്. സിനിമക്കെതിരായ കേസ് ജനുവരി മൂന്നിന് പരിഗണിക്കും. ഷാരൂഖ് ഖാന് ചിത്രം പത്താനിലെ ആദ്യ ഗാനം ‘ബേഷാരം രംഗ്’ പുറത്തിറങ്ങിയത് മുതല്‍ ചിത്രവും അഭിനേതാക്കളും നിരവധി വിവാദങ്ങള്‍ നേരിട്ടുണ്ട്. ഗാനത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രങ്ങളെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...