
News
പ്രഭാസ് എപ്പോഴാ വിവാഹം കഴിക്കുന്നത്…; ബാലകൃഷ്ണയ്ക്ക് മറുപടിയുമായി നടന്
പ്രഭാസ് എപ്പോഴാ വിവാഹം കഴിക്കുന്നത്…; ബാലകൃഷ്ണയ്ക്ക് മറുപടിയുമായി നടന്

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടന് നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിക്കുന്ന തെലുങ്ക് ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെയില്‍ ഒരാഴ്ച മുമ്പ് പ്രഭാസ് എത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ദക്ഷിണേന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ആഹാ വീഡിയോയിലാണ് ബാലകൃഷ്ണയുടെ ഷോ സ്ട്രീം ചെയ്യുന്നത്. ഈ ഷോയിലാണ് അതിഥിയായി പ്രഭാസ് എത്തിയത്. ഒപ്പം നടന് ഗോപിചന്ദും ഉണ്ടായിരുന്നു. ഈ എപ്പിസോഡ് ഉടന്‍ പ്രക്ഷേപണം ചെയ്യും. ആഹാ വീഡിയോ ഈ എപ്പിസോഡിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
ഈ ട്രെയിലറില്‍ ബാലകൃഷ്ണ പ്രഭാസിനോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അടുത്തിടെ, ഷര്‍വാനന്ദ് ഷോയില്‍ എത്തിയപ്പോള്‍. അദ്ദേഹം പ്രഭാസ് വിവാഹം കഴിച്ചതിന് ശേഷം കഴിക്കുമെന്നായിരുന്നു മറുപടി നല്‍കിയത്. അപ്പോള്‍ ഇനി പ്രഭാസ് പറയണം എപ്പോഴാ കല്യാണം കഴിക്കാന്‍ പോകുന്നതെന്ന് ബാലകൃഷ്ണ ചോദിച്ചു.
‘എനിക്ക് ശേഷം താന്‍ വിവാഹം കഴിക്കുമെന്ന് ശര്‍വാനന്ദ് പറഞ്ഞിട്ടുണ്ടെങ്കില്‍, സല്മാന് ഖാന് ചെയ്തതിന് ശേഷം ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയണം’ എന്നായിരുന്നു പ്രഭാസിന്റെ മറുപടി.
അതേസമയം, പ്രഭാസിന്റെ പുത്തന്‍ ചിത്രമായ ആദിപുരുഷ് എന്ന ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിംഗിലാണെന്ന് രണ്ടാഴ്ച മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിഷേധിക്കുന്ന രീതിയില്‍ കൃതി തന്നെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...