മകൾ കൂടി പിറന്നതോടെ മൃദുല വിജയിയുടേയും യുവ കൃഷ്ണയുടേയും ജീവിതം കൂടുതൽ മനോഹരമായി. അച്ഛനേയും അമ്മയേയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ മൃദുലയുടേയും യുവ കൃഷ്ണയുടേയും മകൾ ധ്വനിയും കുഞ്ഞ് സെലിബ്രിറ്റിയാണ്. ജനിച്ചിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളുവെങ്കിൽ കൂടിയും സീരിയലിൽ വരെ അഭിനയിച്ച് കഴിഞ്ഞു ധ്വനി.
സ്വന്തമായി യുട്യൂബ് ചാനലും മൃദുലയ്ക്കും യുവയ്ക്കുമുണ്ട്. മകളുടെ വിശേഷങ്ങൾ അടക്കം ഇരുവരും പങ്കുവെക്കുന്നത് ആ യുട്യൂബ് ചാനൽ വഴിയാണ്. സഹോദരി പ്രസവിച്ച് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും മൃദുലയും പെൺകുഞ്ഞിന് ജന്മം നൽകി.
കടിഞ്ഞൂല്‍ പ്രസവം എന്നത് ഏതൊരു അച്ഛനും അമ്മയ്ക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. അതേ കുറിച്ചുള്ള വിശേഷങ്ങള്‍ എത്ര തന്നെ പറഞ്ഞാലും തീരുകയും ഇല്ല. മൃദുലയുടെയും യുവ കൃഷ്ണയുടെയും വിശേഷം ഇനിയും തീര്‍ന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഈ ദിവസം ആണ് ആ സന്തോഷ വാര്‍ത്ത അറിഞ്ഞത് എന്ന വിശേഷം ആണ് ഇപ്പോള്‍ മൃദുല പങ്കുവച്ചിരിയ്ക്കുന്നത്.
പ്രെഗ്നന്‍സി ടെസ്റ്റ് ചെയ്ത്, പോസിറ്റീവ് ആണ് എന്ന അറിഞ്ഞപ്പോള്‍ ഉള്ള സന്തോഷമാണ് വീഡിയോയില്‍ മൃദുല കാണിക്കുന്നത്. രാവിലെ തന്നെ ടെസ്റ്റ് ചെയ്യുന്നതും, അനിയത്തി പാര്‍വ്വതി വന്ന് നോക്കുന്നതും വീഡിയോയിലുണ്ട്. ആ സമയം പാര്‍വ്വതി ആമിയെ ഗര്‍ഭം ധരിച്ച് ഇരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തുന്ന യുവവയെയും വീഡിയോയില്‍ കാണാം. സന്തോഷം അറിഞ്ഞ് വന്ന യുവ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കുകയാണ്.
എന്റെ വയറ്റില്‍ ഞാന്‍ ധ്വനി ബേബിയെ ചുമക്കുന്നുണ്ട് എന്ന് അറിഞ്ഞത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്. ആ ഫീലിങ്സ് എന്നും പ്രിയപ്പെട്ടതാണ് എന്നാണ് വീഡിയോയ്ക്കൊപ്പം മൃദുല കുറിച്ചത്. ശ്രീനിഷ് അരവിന്ദ്, വരദ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കൊപ്പം ആരാധകരും കമന്റ് ബോക്സില്‍ എത്തി. സോ സ്വീറ്റ് എന്നാണ് വരദയുടെ കമന്റ്. വിലമതിക്കാന്‍ കഴിയാത്ത നിമിഷം എന്ന് ആരാധകരില്‍ പലരും പറയുന്നു.
അതേ സമയം ക്യാപ്ഷന്‍ വായിക്കാത്ത ചിലര്‍ തെറ്റിദ്ധരിച്ച് കമന്റ് എഴുതിയതും കാണാം. മൃദുല രണ്ടാം തവണയും ഗര്‍ഭിണിയായോ എന്നാണ് ചിലരുടെ ചോദ്യം. മൃദുലയുടെയും യുവയുടെയും പ്രെഗ്നന്‍സി കഥകളും പോസ്റ്റുകളും ഇനിയും അവസാനിച്ചില്ലേ എന്ന് ചോദിക്കുന്ന നെഗറ്റീവ് കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...