ആഗ്രഹിച്ചതെല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിനെന്തു വില”ജയസൂര്യയോട് ആരാധിക പറഞ്ഞത് കേട്ടോ
Published on

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയസൂര്യ. എക്കാലവും ഓർത്തുവയ്ക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകി കഴിഞ്ഞു താരം. ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ജയസൂര്യ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. ഭാര്യയ്ക്കൊപ്പം ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.
ജയസൂര്യയെ ക്ഷേത്രത്തിൽ വച്ച് കണ്ടപ്പോൾ ഒരു ആരാധിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. “ആഗ്രഹിച്ചതെല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിനെന്തു വില” എന്നതാണ് ആ വാക്കുകൾ. ഒരു അമ്മൂമ്മയാണ് ഇതു ജയസൂര്യയോട് പറയുന്നത്. വാക്കുകൾ കേട്ട് തലയാട്ടുന്ന ജയസൂര്യയെ വീഡിയോയിൽ കാണാം. ഭാര്യ സരിതയുമുണ്ട് ജയസൂര്യയ്ക്കൊപ്പം. അമ്മൂമ്മയും അവരുടെ വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അപോത്തിക്കിരി എന്ന ചിത്രത്തൊടെയാണ് ജയസൂര്യ എന്ന നടന് കൂടുതല്‍ ഫ്ളറിഷായതെന്നു പറയാം. പിന്നീട് അങ്ങോടു ചെയ്ത കഥാപാത്രങ്ങളായാലും തിരഞ്ഞെടുത്ത ചിത്രങ്ങളായാലും ജയസൂര്യ എന്ന നടനെ മലയാള സിനിമയില്‍ കൂടുതല്‍ ശക്തനാക്കി. അതിനുളള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെളളം എന്ന ചിത്രത്തിലെ മുരളി. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഈശോ’ ആണ് ജയസൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...