Connect with us

അന്ന് അതിനായി മഞ്ജു വാശി പിടിച്ചു ; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ

Movies

അന്ന് അതിനായി മഞ്ജു വാശി പിടിച്ചു ; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ

അന്ന് അതിനായി മഞ്ജു വാശി പിടിച്ചു ; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം.കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അങ്ങേയറ്റത്തെ പരിശ്രമങ്ങള്‍ നടത്തുന്ന താരമാണ് മഞ്ജു വാര്യര്‍. ലുക്കില്‍ വരെ വ്യത്യസ്തമായിരിക്കണം ഓരോ കഥാപാത്രം എന്ന് താരം ഉറപ്പുവരുത്താറുണ്ട്. മഞ്ജു വാര്യരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്താറുണ്ട്. 43ലും 23 ന്റെ ചെറുപ്പം നിലനിര്‍ത്തി മുന്നേറുന്ന താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ കുറിച്ച് ചർച്ചകൾ നടക്കാറുണ്ട് .

മഞ്ജു വാര്യരെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മഞ്ജുവും ദിലീപുമായുള്ള ബന്ധത്തിൽ സുരേഷ് ഗോപിക്ക് പങ്കുണ്ടായിരുന്നുവെന്ന് കുടുംബം തെറ്റിദ്ധരിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായിട്ടാണ് വൈറൽ ആകുന്ന വീഡിയോയിൽ പറയുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലാകുന്നത്. പിന്നീട് 1998ല്‍ ഇരുവരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് കലാഭവന്‍ മണിയാണെന്ന് മുൻപൊരിക്കൽ റിപ്പോർട്ടുകൾ വന്നിരുന്നു.

മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയത്തിന്റെ സഹായി താൻ ആയിരുന്നു എന്ന് മഞ്ജുവിന്റെ വീട്ടുകാർ തെറ്റിദ്ധരിച്ച് വെച്ചിരുന്നു. എന്നാൽ തനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം എന്നും സുരേഷ്‌ഗോപി. പത്രം സിനിമയുടെ സെറ്റിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഈ കാര്യം പറഞ്ഞു ചൂടായി. ഒരു അറിവും ഇല്ലാത്ത ഈ കാര്യങ്ങൾ കേട്ടപ്പോൾ ബി പി ലോ ആകുകയും സുരേഷ് ഗോപി താഴെ വീണു എന്നും പറയുന്ന വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.

ആരോഗ്യനില നില വഷളാണെന്ന് മനസ്സിലായപ്പോൾ ലൊക്കേഷനിൽ നിന്ന് റൂമിലേക്ക് കൊണ്ട് വന്നു. അന്ന് ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ പ്രസ് മീറ്റ്. പ്രസ് മീറ്റിന് താൻ വരണമെങ്കിൽ മാധവൻ സാർ വന്നു മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചു. ഒടുവിൽ മഞ്ജുവിന്റെ വാശിയിൽ മാധവൻ സാർ തന്നെ കാണാൻ റൂമിൽ വന്നു എന്നും സുരേഷ് ഗോപി അമൃത ടിവിക്ക് നൽകിയ ഷോയിൽ വച്ച് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ആ പ്രെസ് മീറ്റിനു മുൻപേ മാധവൻസാർ വന്നു എന്നോട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു എന്നാണ് ഇപ്പോൾ വന്ന വൈറൽ റിപ്പോർട്ടിൽ പറയുന്നത്.

95-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി മഞ്ജു അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലൂടെയാണ് മഞ്ജു ശ്രദ്ധേയ ആയത്. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു.

സിനിമയിലെത്തും മുന്‍പേ നൃത്തരംഗത്ത് ചുവടുറപ്പിച്ചിരുന്നു മഞ്ജു വാര്യര്‍. യുവജനോത്സവ വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ട്. തിരക്കുകള്‍ക്കിടയിലും നൃത്തപരിശീലനത്തിനായി സമയം മാറ്റിവെക്കാറുണ്ട് മഞ്ജു വാര്യര്‍. നിത്യേനയുള്ള ഫിറ്റ്‌നസ് വര്‍ക്കൗട്ടിന്റെ ഭാഗം കൂടിയായി മാറിയിരിക്കുകയാണ് നൃത്തം.

നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നൃത്തത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്.മനസിനും ശരീരത്തിലും ഏറെ ആശ്വാസം നല്‍കുന്ന യോഗ ചെയ്യാനും മഞ്ജു വാര്യര്‍ സമയം കണ്ടെത്തുന്നുണ്ട്. ജിമ്മില്‍ അധികം വര്‍ക്കൗട്ട് ചെയ്യാത്ത മഞ്ജു വാര്യര്‍ നടത്തത്തിനായി പ്രത്യേക സമയം മാറ്റിവെക്കാറുണ്ട്. ദിവസവും ഒരുമണിക്കൂറെങ്കിലും നടക്കുകയെന്നത് താരത്തിന്റെ ദിനചര്യയുടെ ഭാഗമാണ്.

More in Movies

Trending

Recent

To Top