Connect with us

ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ;ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ച് നടൻ മമ്മൂട്ടി

Movies

ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ;ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ച് നടൻ മമ്മൂട്ടി

ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ;ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ച് നടൻ മമ്മൂട്ടി

ഇന്ന് ഫിഫ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ഇരു ടീമുകൾക്കും ആശംസകൾ അറിയിച്ച് നടൻ മമ്മൂട്ടി. ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ എന്ന് മമ്മൂട്ടി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടൻ ആശംസകൾ അറിയിച്ചത്.’ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ’, മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫൈനൽ മത്സരം കാണാൻ മമ്മൂട്ടിയും ഖത്തറിൽ എത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പം അർജന്റീന ഫ്രാൻസ് കലാശ പോരാട്ടം കാണാൻ മമ്മൂട്ടിയും ഉണ്ടാവും. റോയൽ ഹയ്യ വിഐപി ബോക്സിൽ ഇരുന്നാവും നടൻ കളി കാണുന്നത്. ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ഖത്തറിലെത്തിയത്.
ഫുട്‌ബോള്‍ ആരാധകരുടെ നാലാണ്ടിന്റെ കാത്തിരുപ്പും ഒരു മാസം നീണ്ട രാവുകളുടെ ആവേശത്തിനും ഇന്ന് ഫൈനല്‍ വിസില്‍ മുഴങ്ങുകയാണ്.

ഇന്ന് രാത്രി 8.30ന് അർജന്റീനയും ഫ്രാൻസും ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. 2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നാലു വര്‍ഷം മുന്‍പ് റഷ്യന്‍ ലോകകപ്പില്‍ നേര്‍ക്കുനേരെ വന്നപ്പോള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തിരുത്തിക്കുറിച്ചാണ് ഫ്രാന്‍സ് ഇത്തവണ ഫൈനലിലെത്തിയത്.

More in Movies

Trending

Recent

To Top