
Malayalam
കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല, പിള്ളേര് അത് വലിക്കുന്നതാണ് കുറ്റം; ഷൈന്‍ ടോം ചാക്കോ
കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല, പിള്ളേര് അത് വലിക്കുന്നതാണ് കുറ്റം; ഷൈന്‍ ടോം ചാക്കോ
Published on

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ഷൈന്‍ ടോം ചാക്കോ എങ്കിലും കൂടുതലും വിവാദങ്ങളിലൂടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. പലപ്പോഴും ഷൈനിന്റെ അഭിമുഖങ്ങള്‍ എത്തിയാല്‍ കഞ്ചാവ് ഉപയോഗിച്ചാണ് അല്ലെങ്കില്‍ ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നത് എന്ന ട്രോളുകളും വിമര്‍ശനങ്ങളും വരാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടന്. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല, പിള്ളേര് അത് വലിക്കുന്നതാണ് കുറ്റം എന്നാണ് ഷൈന്‍ പറയുന്നത്. ‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം.
സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് െ്രെകം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല’ എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
അതേസമയം, തന്റെ മനസില്‍ സിനിമ മാത്രമേയുള്ളു എന്നും ഷൈന്‍ പറയുന്നു. സിനിമയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊന്നും നടക്കുന്നില്ല എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താന്‍. അതുകൊണ്ടാണ് തനിക്ക് വിവാഹബന്ധം പോലും കാത്തു സൂക്ഷിക്കാന്‍ കഴിയാത്തത് എന്നുമാണ് ഷൈന്‍ പറയുന്നത്.
‘സിനിമയല്ലാതെ ഒന്നും ജീവിതത്തില്‍ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്’ എന്നാണ് ഷൈന്‍ പറയുന്നത്.
അടുത്തിടെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായിരുന്നു. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...