ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രിയ വാര്യരുടെ സുഹൃത്ത് കുറച്ചുനാളുകള്‍ക്ക് മുമ്പ് പുറത്ത് വിട്ട ഒരു യൂട്യൂബ് വീഡിയോ വൈറലായിരുന്നു.
പ്രിയ മദ്യപിക്കുന്ന വീഡിയോ ആയിരുന്നു ഇത്. ഇതു പുറത്തുവന്നതിന് പിന്നാലെ പ്രിയക്കെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ, വീഡിയോ പുറത്തിറങ്ങിയ ശേഷം അത്തരം ഒരു വീഡിയോ പുറത്ത് വിടണമായിരുന്നോ എന്ന് താന്‍ ചിന്തിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയ.
എന്നോട് ചോദിച്ചിട്ടാണ് സുഹൃത്തുക്കള്‍ വീഡിയോ ഇട്ടത്. ആ വീഡിയോയില്‍ ഞാന്‍ വളരെ കാന്‍ഡിഡ് ആയിരുന്നു. എന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് അല്ലാതെ വ്യക്തിപരമായി എന്നെ പറ്റി ഒന്നും അറിയാന്‍ പറ്റില്ല. ഞാനങ്ങനെയാണ്. സ്വകാര്യ ജീവിതം ഞാന്‍ മാറ്റി നിര്‍ത്തുന്നതാണ്. ആ വീഡിയോ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും.
ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്. എനിക്ക് െ്രെട ചെയ്യണമായിരുന്നു.അതിന് മുമ്പ് മദ്യം കഴിച്ചിട്ടില്ലായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടാണ് പോയതും. അതിന് ശേഷം ഞാന്‍ ആല്‍ക്കഹോള്‍ തൊട്ടിട്ടില്ല മതിയായി എന്നും പ്രിയ പറയുന്നു.
‘സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത് ശരണ്‍ ആണ്. ശരണിന്റെ കണ്ടന്റ് കാണുന്നവര്‍ക്ക് അതിന്റെ രീതി എന്താണെന്ന് നന്നായിട്ട് അറിയാം. എന്ത് ചെയ്താലും ആള്ക്കാര് എന്ത് പറയും എന്ന് ചിന്തിച്ച് ജീവിക്കാന്‍ പറ്റില്ല. ഞാന്‍ ചെറുപ്പമാണ്. എപ്പോഴും ആള്‍ക്കാരെന്ത് പറയും എന്ന് പേടിച്ച് ജീവിക്കാന്‍ പറ്റില്ല എന്നും പ്രിയ വാര്യര്‍ പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...