
News
ഇതെന്താ ‘കൊതുകുവല ധരിച്ചതാണോ?’; പുതിയ ഫാഷനുമായി എത്തിയ ഉര്ഫിയ്ക്കെതിരെ വിമര്‍ശനം
ഇതെന്താ ‘കൊതുകുവല ധരിച്ചതാണോ?’; പുതിയ ഫാഷനുമായി എത്തിയ ഉര്ഫിയ്ക്കെതിരെ വിമര്‍ശനം
Published on

വസ്ത്ര ധാരണത്തിലൂടെ വിവാദങ്ങളില്‍ ഇടം പിടിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഉര്‍ഫി. പച്ച നിറത്തിലുള്ള നെറ്റിന്റെ വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ബിക്കിനി ധരിച്ച് അതിന് മുകളിലാണ് ഉര്‍ഫി നെറ്റ് ധരിച്ചിരിക്കുന്നത്. മാസ്ക് പോലെ മൂക്ക് വരെ മൂടുന്നതാണ് വസ്ത്രം.
ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ഉര്‍ഫിയുടെ വീഡിയോ എത്തിയതോടെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് നടിയ്ക്കെതിരെ ഉയരുന്നത്. ‘കൊതുകുവല ധരിച്ചതാണോ?’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ‘കൊറോണ വൈറസ് ആയിട്ടുണ്ട്’, ‘ഗ്രീന്‍ ഏലിയന്‍’ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.
എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റുകളോ ട്രോളുകളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ ബാധിക്കില്ലെന്ന് ഉര്‍ഫി ജാവേദ് തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് തൊലിക്കട്ടി കൂടുതലാണ്, അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഒന്നും തന്റെ സമാധാനത്തെ തകര്‍ക്കാറില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്.
നിലവില്‍ സ്പഌസ്റ്റ്വില്ല എന്ന ഷോയുടെ നാലാം എപ്പിസോഡില്‍ മത്സരിക്കുകയാണ് ഉര്‍ഫി. ഷോയില്‍ ജഡ്ജ് ആയ സണ്ണി ലിയോണ്‍ ഉര്‍ഫിയുടെ വസ്ത്രധാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അരയന്നങ്ങളുടെ ഡിസൈനുള്ള ഉര്‍ഫിയുടെ കറുപ്പ് വസ്ത്രമാണ് സണ്ണിക്ക് ഇഷ്ടപ്പെട്ടത്.
അഭിനന്ദിച്ചതോടെ ഉര്‍ഫി അതിന് മറുപടിയും നല്‍കുന്നുണ്ട്. സണ്ണിക്ക് തന്നോട് മത്സരിക്കാം എന്നാല്‍ തന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്. എഴുത്തുകാരന് ചേതന്‍ ഭഗത് ഉര്‍ഫിക്കെതിരെ പ്രതികരിച്ചിരുന്നു. പുരുഷന്മാരെ വഴി തെറ്റിക്കുന്നതാണ് നടിയുടെ വസ്ത്രധാരണം എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...