Connect with us

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും

News

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും. ഗൂഗിള്‍ ആണ് പട്ടിക പുറത്തുവിട്ടത്. ലളിത് മോദിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയതിനു പിന്നാലെയായിരുന്നു സുസ്മിതക്കായി ഗൂഗിളില്‍ ആളുകള്‍ കൂട്ടമായി പരതിയത്.

പ്രവാചക നിന്ദയെ തുടര്‍ന്ന് പുലിവാലു പിടിച്ച ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയാണ് പട്ടികയില്‍ ഒന്നാമത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് മൂന്നാംസ്ഥാനത്ത്.

സുസ്മിത നാലും ലളിത് മോദി അഞ്ചും സ്ഥാനത്താണ്. റിയാലിറ്റി ഷോ താരങ്ങളായ അഞ്ജലി അറോറ, അബ്ദു റാസിഖ് എന്നിവരും ആദ്യ പത്തുപേരുടെ പട്ടികയിലുണ്ട്.

ഹോളിവുഡ് താരം ആംബര്‍ ഹേഡ് ആണ് 10ാമത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസിനെ തുടര്‍ന്നാണ് ആംബര്‍? ഹേഡ് വാര്‍ത്ത താരമായത്. ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ തനിക്ക് 395 കോടി രൂപ(50 മില്യണ്‍ ഡോളര്‍) നഷ്ടമായെന്ന് ആംബര്‍ ഹേഡ് വെളിപ്പെടുത്തിയിരുന്നു.

More in News

Trending

Recent

To Top