ദേഹത്ത് മുഴുവനും ബ്ലഡ്… തുടയില്‍ കടിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ട്, വേദനിച്ച പോലെ ഒരാള്‍ക്കും വേദനിക്കരുത് എന്നാണ് പ്രാര്‍ത്ഥിക്കാറ്’ തുറന്ന് പറഞ്ഞ് ട്രാൻസ് വുമൺ എയിൻ ഹണി ആരോഹി
ദേഹത്ത് മുഴുവനും ബ്ലഡ്… തുടയില്‍ കടിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ട്, വേദനിച്ച പോലെ ഒരാള്‍ക്കും വേദനിക്കരുത് എന്നാണ് പ്രാര്‍ത്ഥിക്കാറ്’ തുറന്ന് പറഞ്ഞ് ട്രാൻസ് വുമൺ എയിൻ ഹണി ആരോഹി
ദേഹത്ത് മുഴുവനും ബ്ലഡ്… തുടയില്‍ കടിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ട്, വേദനിച്ച പോലെ ഒരാള്‍ക്കും വേദനിക്കരുത് എന്നാണ് പ്രാര്‍ത്ഥിക്കാറ്’ തുറന്ന് പറഞ്ഞ് ട്രാൻസ് വുമൺ എയിൻ ഹണി ആരോഹി
തനിക്ക് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് തുറന്നടിച്ച് ട്രാന്‍സ് വുമണ്‍ എയിന്‍ ഹണി ആരോഹി. സ്കൂളില്‍ പഠിക്കവെ തന്നെ നാട്ടിലെ അഞ്ച് പേര് തന്നെ പീഡിപ്പിച്ചതിനെക്കുറിച്ചാണ് ഹണിയുടെ തുറന്നു പറച്ചില്. ഈ അഞ്ച് പേരും മുതിര്‍ന്നപ്പോള്‍ ദൈവം അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കിയെന്നും ഹണി എയിന്‍ ആരോഹി അഭിമുഖത്തില്‍ പങ്കുവച്ചു.
എയിന്‍ ഹണിയുടെ വാക്കുകള്‍ ഇങ്ങനെ
വീടിനടുത്ത് തന്നെയാണ് സ്കൂള്‍, പെണ്‍കുട്ടികളോട് സ്വതവേ ഞാന്‍ മിണ്ടാറില്ലായിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്തില്‍ പഠിക്കുന്ന ചേട്ടന്മാര് വന്ന് എന്നോട് കളിക്കാന്‍ പോവാം എന്ന് പറഞ്ഞു. ലൈഫില്‍ ആദ്യമായാണ് അങ്ങനെ കുറച്ചുപേര്‍ എന്നെ കളിക്കാന്‍ വിളിച്ചത്. എനിക്ക് സന്തോഷമായി. ഞങ്ങള്‍ ഒളിച്ച് കളിക്കവെ അവര്‍ എന്നോട് മോശമായി പെരുമാറി.
അഞ്ച് പേരും കൂടി ഒരു പെണ്‍കുട്ടിയെ എന്തെല്ലാം ചെയ്യാമോ അതിന്റെ അപ്പുറം എന്നോട് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ബോധം പോയി. നാല് മണിയായപ്പോഴാണ് ബോധം വന്നത്. ഞാന്‍ ഓടിപ്പോയി സാറോട് പറഞ്ഞു. ദേഹത്ത് മുഴുവനും ബ്ലഡ്. കടിച്ചതിന്റെ പാടുകള്‍. തുടയില്‍ കടിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ട്’
‘നീ ഇങ്ങനെ നടന്നിട്ടല്ലേ എന്ന് ചോദിച്ചു. എന്തൊക്കെ ചെയ്തു, ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. ആ സാറോട് ഒന്നും പറയാന്‍ പറ്റിയില്ല. വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞതിനാല്‍ അവരോടും പറയാന്‍ പറ്റിയില്ല. എന്റെ വീടിനടുത്തുള്ളവരാണ്. സഹിക്കാന്‍ പറ്റാതെ ഞാന്‍ വെക്കേഷന് അമ്മയുടെ വീട്ടില്‍ പോയി നില്ക്കും. സ്കൂളില്‍ പോയാല്‍ അവിടെ പ്രശ്നം, 27 കൊല്ലം ഞാനെന്റെ വീട്ടില്‍ തന്നെ ഇരുന്നു.അനുഭവിച്ചവര്‍ക്കേ അത് മനസ്സിലാവൂ.
‘ജോഷ് ടോക്സില്‍ ഞാന്‍ പറഞ്ഞത് കേട്ട് എന്റെ വീടിനടുത്തുള്ള ഒത്തിരി അമ്മമാര്‍ വിളിച്ചിരുന്നു. മോളേ ഇതാരാണെന്ന് ചോദിച്ച്. ഒരു പെണ്‍കുട്ടിയുടെ ചേട്ടന് എന്റെ കൂടെ പഠിച്ചത് ആയിരുന്നു. എന്റെ ചേട്ടനാണോ അങ്ങനെ ചെയ്തതെന്ന് ചോദിച്ച് അവള് കരഞ്ഞു. ഈ വാക്കുകള്‍ കേട്ടിട്ട് അതിലൊരാള്‍ എന്നെ വിളിച്ചു. ഞാന്‍ കാരണമാണ് നീ അനുഭവിക്കുന്നത്, അറിവില്ലാത്ത പ്രായത്തിലാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞ്.
അയാള്‍ക്ക് കല്യാണം കഴിച്ചിട്ട് കുട്ടികളൊന്നും ഇല്ല. ആ അഞ്ച് പേരും നല്ല രീതിയില്‍ അനുഭവിച്ചു. ദൈവം ശിക്ഷിച്ചത് ആയിരിക്കാം. അല്ലെങ്കില്‍ യാദൃശ്ചികം ആയിരിക്കാം. സോറി പറഞ്ഞവനാണ് എന്നെ ഒത്തിരി ഉപദ്രവിച്ചത്.എനിക്ക് വേദനിച്ച പോലെ ഒരാള്‍ക്കും വേദനിക്കരുത് എന്നാണ് പ്രാര്‍ത്ഥിക്കാറ്. ദൈവം അവര്‍ക്ക് കൊടുത്ത ശിക്ഷ അത്യാവശ്യം എല്ലാവര്ക്കും അറിയുന്നതാണ്. അതേപറ്റി പറഞ്ഞാല്‍ അവന്റെ ഭാര്യയും അമ്മയും കേള്‍ക്കും. ആ ഭാര്യ ഇതൊന്നും അറിഞ്ഞിട്ട് ഉണ്ടാവില്ല,’ എയിന്‍ ഹണി ആരോഹി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...