
News
‘വണങ്കാനി’ല്‍ സൂര്യയ്ക്ക് പകരമെത്തുന്നത് നടന് അഥര്‍വ മുരളി
‘വണങ്കാനി’ല്‍ സൂര്യയ്ക്ക് പകരമെത്തുന്നത് നടന് അഥര്‍വ മുരളി

കഴിഞ്ഞ ദിവസമായിരുന്നു ബാല സംവിധാനം ചെയ്യുന്ന ചിത്രം ‘വണങ്കാനി’ല്‍ നിന്നും സൂര്യ പിന്മാറിയത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂര്യയ്ക്ക് പകരം നടന് അഥര്‍വ മുരളിയെത്തുമെന്നാണ് വിവരം.
2023 ആദ്യത്തില്‍ സിനിമ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ 2013ല്‍ ‘പരദേശി’ എന്ന സിനിമയ്ക്കായി ബാലയും അഥര്‍വയും ഒന്നിച്ചിരുന്നു. വണങ്കാനില്‍ നടന് ഭാഗമാകുമെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സൂര്യ വണങ്കാനില്‍ നിന്ന് പിന്മാറിയവിവരം ബാല തന്നെയാണ് പുറം ലോകം അറിയിച്ചത്.
കഥയില്‍ ചില മാറ്റങ്ങളുണ്ടായെന്നും ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം തനിക്കുണ്ടെന്നുമാണ് ബാല പറഞ്ഞത്. ചര്‍ച്ചകള്‍ക്കൊടുവില്‍ സൂര്യ പിന്മാറാന് തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല്പത് ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമയില്‍ നിന്ന് നടന്റെ പിന്മാറ്റം.
സൂര്യയുടെ 2ഡി എന്റര്ടെയിന്മെന്റ്സ് തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണവും. ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. മലയാളി താരം മമിത ബൈജുവും സിനിമയുടെ ഭാഗമായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...