അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ,മഹേഷ് നാരായണൻ-കമൽ ഹാസൻ ചിത്രം ഉപേക്ഷിച്ചു?
Published on

കമൽ ഹാസനും സംവിധായകൻ മഹേഷ് നാരായണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ആവേശമുണർത്തിയിരുന്നു. ഈ വർഷാവസാനം ആരംഭിക്കാനിരുന്ന സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത് .സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കമൽ ഹാസനും മഹേഷ് നാരായണനും തമ്മിലുള്ള പരസ്പര ധാരണയെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് സൂചന. കമൽ ഹാസനായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഭരതൻ സംവിധാനം ചെയ്ത കമൽ ചിത്രം ‘തേവർമകന്റെ’ തുടർച്ചയായിരിക്കും ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
കമൽ ഹാസനെ തന്നെയാണ് മഹേഷ് നാരായണനുമായി ഒന്നിക്കുന്നു എന്ന വിശേഷം നേരത്തെ പങ്കുവെച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക് എന്നീ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് നാരായണൻ, കമൽ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ചിത്രസംയോജകനായിരുന്നു.നിലവിൽ കമൽഹാസൻ ‘ഇന്ത്യൻ 2’ പൂർത്തിയാക്കിയ ശേഷം മണിരത്നത്തിനൊപ്പം ‘കെഎച്ച് 234’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ജോലികൾ ആരംഭിക്കും. ‘പാ രഞ്ജിത്ത്’, ‘വെട്രിമാരൻ’, ‘എച്ച് വിനോദ്’ തുടങ്ങിയ സംവിധായകരുടെ പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...