ട്രൂ ലെജന്‍ഡ് – ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണിന്

ഈ വര്‍ഷത്തെ ട്രൂ ലെജന്‍ഡ് – ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാർഡിന് അർഹനായി രാം ചരൺ. സിനിമയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ബ്ലെഡ് ബാങ്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരം കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
താന്‍ ചിരഞ്ജീവി ബ്ലെഡ് ബാങ്കിന്റെ ബോര്‍ഡിലായിരിക്കുമ്പോഴും അതിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴും അത് തന്റെ പിതാവ് ചിരഞ്ജീവിയുടെ ആശയമായിരുന്നുവെന്ന് രാം ചരണ്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞു. 2007-ല്‍ തന്റെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോള്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും അപേക്ഷിച്ച് തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ പരിപാലിക്കാന്‍ പിതാവ് ഉപദേശിച്ചിരുന്നെന്നും എല്ലായ്പ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്തെന്നും രാം ചരണ്‍ പറഞ്ഞു.
1999-ല്‍ വൈദ്യശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പുരോഗതിയുണ്ടായിട്ടും, കൃത്യസമയത്ത് രക്തം ലഭിക്കാത്തതിനെത്തുടര്‍ന്ന് തന്റെ വളരെ അടുത്ത ബന്ധുവിന് ശസ്ത്രക്രിയയ്ക്കിടെ ജീവന് നഷ്ടപ്പെട്ടുവെന്നും തുടര്‍ന്നാണ് തന്റെ പിതാവ് ഉദാത്തമായ സംരംഭം ആരംഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000-ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...