
News
ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്
ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്
Published on

ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് ദി കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ പ്രതിയും ആക്ടിവിസ്റ്റായ ഗൗതം നവ്ലാഖയ്ക്ക് ഇളവ് അനുവദിച്ചതില്‍ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു സംവിധായകന്റെ ആരോപണം.
ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018ല്‍ നടത്തിയ പരാമര്‍ശത്തില്‍ അന്ന് കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജഡ്ജിക്കെതിരായ തന്റെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും അഗ്നിഹോത്രി കോടതിയില്‍ സത്യവാങ്മൂലം നല്കി.
എന്നാല്‍, ട്വീറ്റ് അഗ്നിഹോത്രി ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ട്വിറ്റര്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
കേസിന്റെ അവസാനവാദം അടുത്ത മാര്‍ച്ച് പതിനാറിന് കേള്‍ക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്നിഹോത്രിയ്ക്ക് നിര്‍ദേശം നല്കി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് വിവേക് അഗ്നിഹോത്രി ഏറെ ശ്രദ്ധേയനായത്.
ആമീർ ഖാൻറെ താരേ സമീൻ പർ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടനാണ് വിപിൻ ശർമ. ഇപ്പോഴിതാ ഒരു...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്മാരായ ശ്രീനാഥ് ഭാസിയുടെയും ഷൈൻ ടോം ചാക്കേയുടെയും പേര് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ തങ്ങൾക്കെതിരെ ഉരുന്ന...
നിർമാതാവായ ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്ക്കാർ സിനിമാനിർമാണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022ൽ വിവിധ...
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...