Connect with us

‘ബോളിവുഡില്‍ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല, പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്ന് പ്രിയങ്ക ചോപ്ര

News

‘ബോളിവുഡില്‍ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല, പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്ന് പ്രിയങ്ക ചോപ്ര

‘ബോളിവുഡില്‍ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല, പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഹോളിവുഡിലും പ്രിയങ്ക കഴിവു തെളിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബിബിസിയുടെ 100 സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ വനിതയാണ് പ്രിയങ്ക.

എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുരുഷ താരങ്ങള്‍ക്കും സ്ത്രീ താരങ്ങള്‍ക്കും ഇടയില്‍ വന്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറയുകയാണ് താരം. ആദ്യകാലങ്ങളില്‍ നായകന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്നാണ് പ്രിയങ്ക പറയുന്നത്.

‘ബോളിവുഡില്‍ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് ലഭിച്ചിരുന്നുള്ളൂ. അവര്‍ക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. സ്ത്രീപുരുഷ താരങ്ങള്‍ക്കിടയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട്.

ഇപ്പോള്‍ എന്റെ തലമുറയില്‍പെട്ട സ്ത്രീ താരങ്ങള്‍ തുല്യ വേതനം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അതൊരിക്കലും കിട്ടിയിട്ടില്ല’ എന്നും പ്രിയങ്ക പറഞ്ഞു. പ്രതിഫല കാര്യത്തിനു പുറകെ സെറ്റുകളില്‍ നിലനില്‍ക്കുന്ന വിവേചനത്തെ കുറിച്ചും പ്രിയങ്ക പറഞ്ഞു. സെറ്റില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും.

എന്നാല്‍ സെറ്റില്‍ എപ്പോള്‍ വരണമെന്നു പോലും തീരുമാനിക്കാന്‍ പുരുഷതാരങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഹോളിവുഡില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ െ്രെപം വീഡിയോയില്‍ അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്.

സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിറ്റാഡലിലെ നടിയുടെ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബോളിവുഡില്‍ ജീ ലീ സാറയാണ് പ്രിയങ്ക ചോപ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫര്‍ഹാന്‍ അഖ്തര്‍ ആണ്. ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

More in News

Trending

Recent

To Top